ഏറ്റുമാനൂര്‍: ആറര പതിറ്റാണ്ടുകാലമായിട്ടും വികസമെത്താത്ത പേരൂര്‍ മോഡേണ്‍ ഹരിജന്‍ കോളനിവാസികളുടെ ദുരിതം നേരിട്ട് കണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍. ഹരികുമാര്‍. കോളനി നിവാസികളുടെ എല്ലാ കഷ്ടതകള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്ന് ഇന്നലെ സ്ഥലത്ത് പര്യടനം നടത്തിയ ഹരികുമാര്‍ വാക്കു നല്കി.
ഇടതു വലതു കക്ഷികള്‍ മാറി മാറി ഭരിച്ചിട്ടും കഷ്ടതയില്‍ നിന്നും കോളനി നിവാസികള്‍ക്ക് മോചനം നല്‍കാത്തത് ഭരിക്കുന്നവരുടെ കാപട്യത്തിന് ഉദാഹരണമാണെന്നും കുടിവെള്ളം, പാര്‍പ്പിടം, വൈദ്യുതി തുടങ്ങിയ കോളനി നിവാസികളുടെ ആവശ്യങ്ങള്‍ വിവിധ കേന്ദ്ര പദ്ധതികളുടെ സഹായത്തോടെ നടപ്പാക്കി കോളനിയുടെ മുഖഛായ തന്നെ മാറ്റുമെന്നും ടി.എന്‍.ഹരികുമാര്‍ പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം പേരൂര്‍ എന്‍എസ്എസ് കരയോഗം സന്ദര്‍ശിച്ച് പ്രസിഡന്റ് രാധാകൃഷ്ണന് നായരുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. പിന്നീട് സ്ഥാനാര്‍ത്ഥി മണ്ഡലത്തിലെ വിവിധ പരിപാടികളിലും പങ്കെടുത്തു.
പര്യടനത്തിന് ഏറ്റുമാനൂര്‍ നഗരസഭ അംഗങ്ങളായ അജിശ്രീ മുരളി, രാധിക രമേശ്, സിന്ധു കറുത്തേടം, ബിജെപി നേതാക്കളായ അനീഷ് വി. നാഥ്, മുരളി, മഹേഷ് രാഘവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: