ആലപ്പുഴ: ജില്ലയില്‍ രണ്ട് ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊതുക് വളരാന്‍ ഇടയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കണമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍ദ്ദേശിച്ചു. ഡെങ്കിപ്പനി പരത്തുന്ന കൊതുക് ശുദ്ധ ജലത്തില്‍ ആണ് മുട്ടയിട്ട് പെരുകുന്നത്. കൂത്താടി നിയന്ത്രണത്തിനായി ഉറവിട നശീകരണം ഉറപ്പാക്കിയില്ലെങ്കില്‍ രോഗ വ്യാപനം കൂടും.
ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങള്‍ എന്നിവ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്ക്കരിക്കുക. റെഫ്രിജറേറ്ററിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കിടയിലെ പാത്രം, വളര്‍ത്തു മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെളളം ആഴ്ചയില്‍ ഒരിക്കല്‍ മാറ്റി കൊതുകു വളരുന്നില്ല എന്നുറപ്പാക്കുക.വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍, സിമന്റ് തൊട്ടികള്‍ തുടങ്ങിയ ആഴ്ചയില്‍ ഒരുക്കല്‍ നന്നായി ഉരച്ചുകഴുകിയ ശേഷം വെള്ളം ശേഖരിക്കുക കൊതുകു കടക്കാത്ത വിധം വലയോ, തുണിയോ കൊണ്ട് പൂര്‍ണ്ണമായ് മൂടുക. കരിക്കിന്‍തൊണ്ട്, മച്ചിങ്ങ, ചിരട്ടകള്‍, കമുകിന് പാള, മരപ്പൊത്തുകള്‍, ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്ക്കാന് അനുവദിക്കരുത്. റബ്ബര്‍ തോട്ടത്തിലെ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കുക.ടെറസിലേയും സണ്ഷേഡിലെയും വെള്ളം ഒഴുക്കിക്കളയുക. പാഴ്ചെടികളും ചപ്പുചവറുകളും യഥാസമയം നീക്കം ചെയ്ത് വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക. പനി – സ്വയം ചികിത്സ പാടില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കനത്ത ചൂടിനെ തുടര്‍ന്ന് ധാരളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ ധാരളം വെള്ളം കുടിക്കുക. നന്നായി തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ആര്.ഒ പ്ലന്റിലെ വെള്ളമാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കരിക്കിന് വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുക.
കാര്‍ബണേറ്റഡ് പാനീയങ്ങളും കൃത്രിമ പാനീയങ്ങളും ഒഴിവാക്കുക. മോരുംവെള്ളം, ഐസ്ക്രീം, ജൂസുകള്‍ തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. വൃത്തിയായും സുരക്ഷിതമായും നിര്‍മ്മിച്ച ഐസാണുപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകുക. തണ്ണിമത്തന് പോലെയുള്ള ഫലങ്ങള്‍ മുറിക്കുന്നതിന് മുന്‍പ് ഉറപ്പായും കഴുകുക. ആഹാര സാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക. പഴകിയ ആഹാരംകഴിക്കരുത് ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
കുഞ്ഞുങ്ങളുടെ വിസര്‍ജ്യം ശുചിമുറിയില്‍ തന്നെ ഇടുക. ഡയപ്പറുകള്‍ സുരക്ഷിതമായി സംസ്ക്കരിക്കുക. കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കിയശേഷം ക്ലോറിനേറ്റ് ചെയ്യുക. വൃത്തിയുള്ള പാത്രത്തില്‍ വെള്ളം ശേഖരിച്ച് വയ്ക്കുക. പാത്രം മൂടി വയ്ക്കുക. കൃത്യമായ ഇടവേളകളില്‍ പാത്രം കഴുകി വൃത്തിയാക്കുക. വ്യക്തി ശുചിത്വം, ആഹാര, പരിസര ശുചിത്വം എന്നിവ പാലിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: