ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സിപഎമ്മിന് ഭയം. വോട്ട് അഭ്യര്‍ത്ഥിക്കാതിരിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ മടക്കി അയച്ചു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ ആര്യാട് പഞ്ചായത്തിലാണ് സംഭവം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി ഇന്നലെ ആര്യാട് പഞ്ചായത്തിലാണ് പര്യടനം നടത്തുകയെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. സന്ദീപ് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളോട് തൊഴിലെടുക്കാതെ മടങ്ങിപോകാന്‍ ചില സിപിഎം നേതാക്കള്‍ നിര്‍ദ്ദേശിച്ചതായാണ് ആക്ഷേപം. മസ്റ്റര്‍റോളില്‍ ഒപ്പിട്ട ശേഷം മടങ്ങി പോകാനായിരുന്നു നിര്‍ദ്ദേശം. വേതനം മുടങ്ങില്ലെന്നുമായിരുന്നു സഖാക്കളുടെ ഉറപ്പ്. എന്നാല്‍ മറ്റു ചില വാര്‍ഡുകളില്‍ സിപിഎം ഇതെ തന്ത്രം പയറ്റിയെങ്കിലും വിജയിച്ചില്ല. സിപിഎം കോട്ടകളെന്ന് അവകാശപ്പെട്ടിരുന്ന ആലപ്പുഴ നിയോജക മണ്ഡലത്തിലെ പല പ്രദേശങ്ങളിലും സന്ദീപിന്റെ പ്രചാരണം വലിയ മാറ്റത്തിനിടയാക്കിയിരുന്നു. കാലങ്ങളായി സിപിഎം പടുത്തുയര്‍ത്തിയിരുന്ന നുണക്കോട്ടകള്‍ പൊളിച്ചടുക്കി. വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒളിച്ചോടാതെ ഉത്തരങ്ങള്‍ വിശദീകരിച്ച് നല്‍കുക മാത്രമല്ല, അവരുടെ വോട്ടുകള്‍ ഉറപ്പാക്കുകയുമാണ് സന്ദീപിന്റെ പ്രചാരണ രീതി. ഇത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെയാണ് സിപിഎം പുതിയ അടവുനയവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില കയര്‍ഫാക്ടറികളിലും വിലക്കേര്‍പ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും പൊളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: