തിരുവനന്തപുരം: സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍, ഗണേഷ്കുമാര്, ധര്മ്മജന് .. സ്ഥാനാര്‍ത്ഥികളായി ജനവിധി തേടുന്ന താരങ്ങള്‍ പലരുണ്ട്. ചില താരങ്ങള്‍ അങ്ങും ഇങ്ങും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുഖം കാണിക്കുന്നുമുണ്ട്. എന്നാല്‍ താരങ്ങള്‍ മുഴുനീള പ്രചരണം നടത്തുന്ന ഒരു മണ്ഡലമേ ഉള്ളൂ. അത് നെയ്യാറ്റിന്‍കരയാണ്. രണ്ട് തെന്നിന്ത്യന്‍ താരങ്ങളാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെക്കാള്‍ ആവേശത്തില്‍ പ്രചാരണത്തിനിറങ്ങിയത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നൂറ്റിയിരുപതോളം സിനിമകളില്‍ അഭിനയിച്ച പ്രമുഖ നടി രാധയും മലയാളം, തമിഴ്, കന്നട സിനിമകളിലും നായികയായും അഭിനയിച്ചിട്ടുള്ള കാര്‍ത്തികയുമാണ് ഈ താരപ്രചാരകര്‍. സ്ഥാനാര്‍ത്ഥി ചെങ്കല്‍ എസ്.രാജശേഖരന് നായരുടെ ഭാര്യയാണ് രാധ. കാര്‍ത്തിക മകളും. സിനിമാ ജീവിതത്തിനെക്കളും ജനങ്ങളുടെ ഇടയില്‍ ഇറങ്ങി ചെന്ന് അവരുടെ ജീവിതരീതികള്‍ കാണാനാണ് തനിക്ക് ഇഷ്ടംമെന്നു പറയുന്ന രാധ ഭര്‍ത്താവിന്റെ പുതിയ നിയോഗത്തെക്കുറിച്ച് പറയുന്നതിങ്ങനെ.
‘ജിവിതമായാലും രാഷ്ട്രിയമായാലും എന്നും രാജേട്ടനോടുകൂടെയുണ്ടാകും. ഭര്‍ത്താവിന് വേണ്ടി വോട്ടു ചോദിക്കുന്നതില്‍ സംതൃപ്തയാണ്. എല്ലാ വേട്ടര്‍മാരെയും കാണുക അവരോട് കുറച്ചു സമയം ചിലവഴിക്കുക സന്തോഷമാണ്. മക്കള്‍ എപ്പോഴും കൂടെ വേണമെന്നാണ് ആഗ്രഹം അതുപോലെ തന്നെ ഈ മണ്ഡലത്തില്‍ ആരും ജോലിക്ക് വേണ്ടി അമ്മയെയും മറ്റു ബന്ധുമിത്രാദികളെയും വിട്ട് മറ്റു നാട്ടിലേക്ക് പോകാതെ ഇവിടെ തന്നെ അവര്‍ക്ക് തൊഴിലിടങ്ങള്‍ സൃഷ്ടിക്കണം. അതിന് ഭര്‍ത്താവിന് കഴിയും. എം എല്‍ എ എന്ന നിലയില്‍ നാട്ടുകാര്‍ക്ക് കിട്ടേണ്ട എല്ലാ ആനുകുല്യങ്ങളും വാങ്ങി കൊടുക്കുക തന്നെ ചെയ്യും. പലരും രാഷ്ടിയത്തില്‍ വരുന്നത് പണം സമ്പാദിക്കാന്‍ വേണ്ടി മാത്രമാണ്. രാജേട്ടന് ആവശ്യത്തിന് ഈശ്വരന് നല്‍കിയിട്ടുണ്ട്. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ കണ്ട് അറിഞ്ഞ് അവരുടെ ദുരിതങ്ങളില്‍ പരിഹരിക്കാന്‍ രാജേട്ടന് കഴിയും, ബിസിനസില്‍ വലിയ പ്രതിസന്ധികള്‍ വരുമ്പോള്‍ ചിരിച്ചു കൊണ്ട് നേരിടുന്ന അദ്ദേഹത്തിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ നിസാരം പോലെ പരിഹരിക്കാന്‍ കഴിയും’ രാധ പറഞ്ഞു.
മലയാളവും തമിഴും തെലുങ്കും കന്നടയും ഒക്കെ രാധയുടെ ഡേറ്റിനായി കാത്തു നിന്ന കാലമുണ്ട്. ചിരഞ്ജീവി, രജനീകാന്ത്, സത്യരാജ്, വിജയകാന്ത്, പ്രഭു, കമല്ഹാസന്, ശിവാജി ഗണേശന്, ഭാരതിരാജ, കാര്‍ത്തിക്, മോഹന്‍ലാല്‍, ഭരത് ഗോപി, നസീര്‍, നാഗാര്‍ജുന, വിഷ്ണുവര്ദ്ധന്, വെങ്കടേഷ്, മോഹന്‍ ബാബു തുടങ്ങി പ്രമുഖ നായകര്‍ക്കൊപ്പം രാധ അഭിനയിച്ചു.
ഫോട്ടോ/ശ്രീജിത്ത് നെടിയാംകോട്
അച്ഛനാണ് എപ്പോഴും പചോദനം എന്നു പറയുന്ന കാര്‍ത്തികയും ആഗ്രഹങ്ങള്‍ മറച്ചുവെച്ചില്ല. ‘മണ്ഡത്തിലെ മുഴുവര്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്ല വിദ്യാഭാസം, നല്ല വസ്ത്രം ,നല്ല ഭക്ഷണം, നല്ല തൊഴില്‍ എന്നിവ നല്‍കണം. ലഹരിമരുന്നിന് അടിമകളായിട്ടുള്ള യുവതലമുറയെ ലഹരിയില്‍ നിന്നു മുക്തമാക്കണം. അതിന് ഒരു പ്രത്യക വിങ് തന്നെ തയ്യാറാക്കണം’
ജാഷ് എന്ന സിനിമയില്‍ നാഗചൈതന്യയുടെ നായികയായി തെലുങ്കിലായിരുന്നു കാര്‍ത്തികയുടെ അരങ്ങേറ്റം. മകരമഞ്ഞ്, കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ മലയാള ചിത്രങ്ങളിലും തമിഴ്, കന്നട സിനിമകളിലും കാര്‍ത്തിക നായികയായി. മണിരത്നത്തിന്റെ കാതല്‍ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച തുളസിനായര്‍, യാന്‍ എന്ന തമിഴ് സിനിമയില്‍ ജീവയുടെ നായികയായി മികച്ച അഭിനയം കാഴ്ചവച്ചു. രാജശേഖരന് -രാധാ ദമ്പതികളുടെ മറ്റ് മക്കളായ വിഘ്നേഷും തുളസിയും പ്രചാരണത്തില്‍ സജീവമായുണ്ട്.
ശ്രീജിത്ത് നെടിയാംകോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: