കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് മികച്ച തൊഴിലിടമെന്ന ആഗോള അംഗീകാരം. ജീവനക്കാരുടെ തൊഴില്‍ സംതൃപ്തിയും തൊഴിലിട സാഹചര്യങ്ങളും സ്വതന്ത്രമായി വിലയിരുത്തി സര്‍ട്ടിഫൈ ചെയ്യുന്ന ആഗോള സംഘടനയായ ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് (ജിപിറ്റിഡബ്ല്യു) ആണ് ഇസാഫ് ബാങ്കിനെ മികച്ച തൊഴിലിടമായി തെരഞ്ഞെടുത്തത്. ഇസാഫ് ജീവനക്കാര്‍ക്കിടയില്‍ കള്‍ചര്‍ ഓഡിറ്റ്, ട്രസ്റ്റ് ഇന്‍ഡെക്സ് സര്‍വെ എന്നിവ നടത്തിയാണ് ജിപിറ്റിഡബ്ല്യൂ ഇസാഫിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
തുടക്കം മുതല്‍ ഇസാഫ് ബാങ്ക് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള മികച്ച സമീപനവും, ഉന്നത നിലവാരത്തിലുള്ള അന്തരീക്ഷവുമാണ് ഈ അംഗീകാരം നേടാന്‍ ഞങ്ങളെ പ്രാപ്തരാക്കിയതെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം. ഡിയും സി.ഇ. ഒ യുമായ കെ. പോള്‍ തോമസ് പറഞ്ഞു. ലോകത്തൊട്ടാകെയുള്ള മികവ് പുലര്‍ത്തുന്ന കമ്പനികള്‍ മാനദണ്ഡമാക്കുന്ന സര്‍ട്ടിഫിക്കറ്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: