കുണ്ഡലങ്ങള്‍ കാതിന് അലങ്കാരമാണ്. അത് മഹത്വത്തെയും ഭംഗിയെയും സൂചിപ്പിക്കുന്നു. എന്നാല്‍ ഹനുമാന്റെ കാതുകള്‍ യഥാര്‍ഥത്തില്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നത് ഹരികഥാ ശ്രവണം കൊണ്ടാണ്.
ഒരു സുഭാഷിതത്തില്‍ പറഞ്ഞതു പോലെ:
ഹസ്തസ്യ ഭൂഷണം ദാനം
സത്യം കണ്ഠസ്യ ഭൂഷണം
ശ്രോതസ്യ ഭൂഷണം ശാസ്ത്രം
ഭൂഷണാനി കിം പ്രയോജനം
കൈകളുടെ ഭൂഷണം ദാനവും കണ്ഠത്തിന്റേത് സത്യവും കര്‍ണ്ണത്തിന് ശാസ്ത്രവുമാണ്. മറ്റ് ആഭരണങ്ങള്‍ കൊണ്ട് എന്തുപ്രയോജനം? ഹനുമാന് സകല വേദ-ശാസ്ത്ര പണ്ഡിതനും ആയിരുന്നല്ലോ? അതിനാല്‍ വേറെ ഒന്നിന്റെയും ആവശ്യമില്ല തന്നെ. എങ്കിലും ഹനുമാന്റെ രൂപഭംഗിയെ സൂചിപ്പിക്കുന്നു ഇതെല്ലാം.
കൂടാതെ രാമായണം എവിടെ ഉണ്ടെങ്കിലും അവിടെല്ലാം ഹനുമാന്റെ സാന്നിധ്യം ഉണ്ടെന്നത് അദ്ദേഹത്തിന്റെ ഹരികഥാ ശ്രവണ തല്പരതയെ സൂചിപ്പിക്കുന്നു.
ഹാഥ് ബ്രജ ഔര്‍ ധ്വജാ ബിരാജേ
കാംധേ മൂംജ് ജനേഊ സാജെം
(അര്‍ഥം: അങ്ങ് ഒരു കൈയില്‍ ഗദയും മറ്റേ കൈയില്‍ രാമുദ്രയും ധരിച്ചിരിക്കുന്നു. ഉപവീതം അങ്ങയുടെ ചുമലിനെ അലങ്കരിച്ചിരിക്കുന്നു. )
ഗദ ആയുധമാണ്. അതു പോലെ ശക്തിയേയും സൂചിപ്പിക്കുന്നു. ഇന്ദ്രന്റെ വജ്രത്തിനോളം ശക്തമായ ഗദ ആണ് ഹനുമാന് സ്വാമിയുടെ കൈയില്‍. യുദ്ധഭൂമിയില്‍ വീരാളികളുടെ ആയുധമായി മാത്രമല്ല, മറിച്ച് പ്രതീകാത്മകമായി ഗദ, വാക്ശക്തിയാല് അജ്ഞാനത്തെയും അഹങ്കാരത്തെയും ഇല്ലാതാക്കും എന്നാണ്.
ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: