മുംബൈ : മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി കള്ളപ്പണ റാക്കറ്റിന് നേതൃത്വം നല്കുന്നയാള്. സ്വന്തം മന്ത്രിമാര്‍ ക്രിമിനലുകളാണെന്ന് പോലും തിരിച്ചറിയാത്തവര്‍ എങ്ങനെ ഒരു സംസ്ഥാനത്തെ സംരക്ഷിക്കും. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന ആഭ്യന്തര മന്ത്രി അനില്‍വിജ്.
ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി പദം രാജിവെച്ചൊഴിയണം. സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെന്നും അനില്‍വിജ് കുറ്റപ്പെടുത്തി. മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് കള്ളപ്പണ റാക്കറ്റുമായി ബന്ധമുള്ളതായി മഹാരാഷ്ട്ര മുന പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനില്‍ വിജ് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
100 കോടി രൂപ പ്രതിമാസം ഒരു മന്ത്രിയുടെ കയ്യിലേക്ക് വരുന്നുവെന്നത് രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതാണ്. നിയമവ്യവസ്ഥ കാത്തുസൂക്ഷിക്കേണ്ട ആഭ്യന്തര വകുപ്പിന്റെ മന്ത്രി തന്നെ കൊടും ക്രിമിനലാണെന്ന് തെളിഞ്ഞിരിക്കുന്നു. സ്വന്തം മന്ത്രിസഭയിലെ രണ്ടാമന് ചെയ്യുന്നത് മുഖ്യമന്ത്രി അറിയുന്നില്ലെന്ന് വന്നാല്‍ പിന്നെ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും അനില്‍ വിജ് ആരോപിച്ചു.
റിലയന്‍സ് ഉടമ അനില്‍ അംബാനിയുടെ വീട്ടിനടുത്ത് ബോംബ് കണ്ടെത്തിയതില്‍ ആരോപണവിധേയനായ പോലീസുദ്യോഗസ്ഥന് സച്ചിന് വാസെയുമായി ഒത്തുചേര്‍ന്നാണ് അനില്‍ ദേശ്മുഖ് പണം ഉണ്ടാക്കിയിരുന്നത്. പ്രതിമാസം 100 കോടിരൂപ വന്‍കിട വ്യാപാരികളില്‍ നിന്നും ഈടാക്കുന്നതിനാണ് സച്ചിന് വാസയെ ഉപയോഗിച്ചിരുന്നത്. ലഭിക്കുന്ന പണം രഹസ്യ കേന്ദ്രത്തില്‍ മന്ത്രിയെ ഏല്‍പ്പിക്കുമായിരുന്നു. സച്ചിനെ നിരവധി തവണ ഓഫീസിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞതെന്നും പരംബീര്‍ സിങ്ങിന്റെ വെളിപ്പെടുത്തലില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: