തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തിന്റെ മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍. ദൈവത്തിന്റെ സ്വന്തം നാട് ഭരിക്കേണ്ടത് സ്വര്‍ണക്കടത്തുകാരാണോ. ഇ ഡിക്കെതിരെ കേസെടുത്തത് അന്വേഷണം അട്ടിമറിക്കാനാണ്. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയും 70 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായിട്ടില്ല, വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്ത് പ്രതിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും നിയമസഭാ സ്പീക്കറുമായും അടുത്ത ബന്ധമാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ കേസിലെ മറ്റൊരു പ്രധാന പ്രതിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു പേര്‍ക്കെതിരെ അന്വേഷണമെത്തിയപ്പോള്‍ അത് തനിക്കു നേരെ നീളുമോയെന്ന ഭയത്തിലാണ് മുഖ്യമന്ത്രി കേരളാ പോലീസിനെ ഉപയോഗിച്ച് ഇ ഡിക്കെതിരെ കേസെടുപ്പിച്ചത്. തെറ്റുകാരനല്ലെങ്കില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും എന്തിന് ഭയപ്പെടുന്നു.
അഴിമതിക്കു പുറമെ അഴിമതികളാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. യുഎസ് കമ്പനികളുമായി ദുരൂഹ കരാറുകള്‍ ഉണ്ടാക്കി. ആരോഗ്യരംഗത്ത് സ്പ്രിങ്ക്ളറുമായും ആഴക്കടലില്‍ ഇഎംസിസിയുമായും ഉണ്ടാക്കിയ കരാറുകളിലെ കള്ളത്തരവും കൈയോടെ പിടിക്കപ്പെട്ടു. മൂന്നു ‘സി’ കളാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖമുദ്ര. ‘കറപ്ഷന്‍, കോണ്ട്രൊവഴ്സി, ക്രിമിനലിസം’. എല്‍ഡിഎഫ് നേതാക്കള്‍ മുഴുവന്‍ അഴിമതിക്കാരായി മാറുകയാണ്. സര്‍ക്കാര്‍ സുതാര്യമാണെങ്കില്‍ എന്തിന് അന്വേ
ഷണത്തെ ഭയക്കണം. എന്തിനാണ് മുഖ്യമന്ത്രി പരിഭ്രാന്തനാകുന്നത്. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടക്കട്ടെ. അതിനനുവദിക്കുകയല്ലേ വേണ്ടത്. ശക്തമായ നിയമസംവിധാനമുള്ള രാജ്യമല്ലേ ഭാരതം. സത്യം പുറത്തുവരുന്നതില്‍ ഭയക്കുന്നത് എന്തിനാണ്. ഇ ഡിക്കെതിരായ കേസില്‍ രാജ്യത്ത് നിയമവ്യവസ്ഥകളുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: