തിരുവനന്തപുരം: അയ്യപ്പഭക്തരെ അപമാനിച്ച നിയമസഭ സംസ്ഥാനത്ത് ഉണ്ടാകരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലടീച്ചര്‍. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തരുടെ പേരിലുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും സംയുക്തമായി സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ടീച്ചര്‍.
ഏപ്രില്‍ ആറിന് ചൂണ്ട് വിരലിലൂടെ മറുപടി പറയണം. അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചപ്പോള്‍ ഞങ്ങള്‍ തെരുവില്‍ സമരം ചെയ്യില്ലെന്നാണ് യുഡിഎഫും കെപിസിസിയും പറഞ്ഞത്. എന്നാല്‍ സിഎഎ വിരുദ്ധസമരവുമായി തെരുവില്‍ ഇറങ്ങി. ശബരിമലയ്ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി നല്കാന് പോലും കോണ്‍ഗ്രസ് തയ്യാറായില്ല. ശബരിമല പുനഃപരിശോധന ഹര്‍ജിയില്‍ കോടതി വിധി വരുമ്പോള്‍ കൂടിയാലോചിക്കുമെന്ന് പറയുന്ന ഇടതുസര്‍ക്കാര്‍ ആരെല്ലാമായാണ് ചര്ച്ചനടത്തുകയെന്ന് വ്യക്തമാക്കണമെന്നും ടീച്ചര്‍ ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എന്‍.കെ.രത്നകുമാര്‍ അധ്യക്ഷനായി. ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്.കുമാര്‍, സംവിധായകന് വിജി തമ്പി, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി അമ്പൂരി പ്രഭാകരന്, സമിതി അംഗം സന്ദീപ് തമ്പാനൂര്‍, ജില്ലാ ഉപാധ്യക്ഷന്മാരായ വിജയകുമാര്‍, ഷാജു വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മഠങ്ങളിലെ സന്യാസി ശ്രേഷഠന്മാര് ദീപപ്രോജ്വലനം നടത്തി.
സാമുദായിക സംഘടനാനേതാക്കളായ അഖിലകേരള വിശ്വകര്‍മസഭ സംസ്ഥാന സെക്രട്ടറി കോട്ടയ്ക്കകം സുരേന്ദ്രന്, വൈകുണ്ഠസ്വാമി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, കളരിപ്പണിക്കര്‍ ഗണിക കണിശ സഭ പ്രസിഡന്റ് പാച്ചല്ലൂര്‍ അശോകന്, വിളക്കിത്തലനായര്‍ സമാജം സംസ്ഥാന സെക്രട്ടറി വിളപ്പില്‍ശാല ജയന്, കെജികെഎസ് യുവജനസഭ പ്രസിഡന്റ് കെ. ഹരിക്കുട്ടന്, അഖിലകേരള യാദവസഭ വൈസ് പ്രസിഡന്റ് ശംഖുംമുഖം രാധാകൃഷ്ണന്, കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് എച്ച്. ഗണേഷ്, പണ്ഡിറ്റ് കറുപ്പന് സാംസ്കാരികവേദി സംസ്ഥാന പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, വിശ്വകര്‍മസഭ സംസ്ഥാന കണ്‍വീനര്‍ വിഷ്ണുഹരി, അഖിലേന്ത്യാ ചെക്കാലസമുദായ സംഘം പ്രസിഡന്റ് കെ. രംഗനാഥന്, വിശ്വകര്‍മസഭാ സമിതി സൊസൈറ്റി ഭരണസമിതി അംഗം ഹരിശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: