അഹമ്മദാബാദ്: ടി 20 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഈ വര്‍ഷം അവസാനം ഇന്ത്യയിലാണ് ടി 20 ലോകകപ്പ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി 20 മത്സരത്തില്‍ ശര്‍മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചതിന് പിന്നാലെയാണ് ലോകകപ്പില്‍ ഓപ്പണറാകാന്‍ താല്‍പ്പര്യമുണ്ടെന്ന് കോഹ്ലി വെളിപ്പെടുത്തിയത്.
അടുത്തമാസം ആരംഭിക്കുന്ന ഐപിഎല്ലില്‍ ഞാന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. പഴയകാലങ്ങളില്‍ വിവിധ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ മധ്യനിര ശക്തമാണ്. അതിനാല്‍ ലോകകപ്പില്‍ രോഹിതിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന് കോഹ്ലി പറഞ്ഞു. ഇനി മുതല്‍ വിരാട് കോഹ്ലി രോഹിതിനൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗാവസ്കറും അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി 20 യില്‍ ഓപ്പണറായി ഇറങ്ങിയ കോഹ്ലി , രോഹിത് ശര്‍മയ്ക്കൊപ്പം ആദ്യ വിക്കറ്റില്‍ 94 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഈ ഗംഭീര തുടക്കം മുതലാക്കി മറ്റ് ബാറ്റ്സ്മാന്മാര് കൂടി തകര്‍ത്തുകളിച്ചതോടെ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റിന് 224 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. മത്സരത്തില്‍ 36 റണ്‍സ് വിജയം നേടി ഇന്ത്യ പരമ്പരയും സ്വന്തമാക്കി. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 188 റണ്‍സേ നേടാനായുള്ളൂ. കോഹ്ലിയാണ് മാന്‍ ഓഫ് ദ സിരീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: