സാംഗോപാങ്കം സിംഹാസനാരോഹണച്ചടങ്ങ് പൂര്‍ത്തിയായി. അത് കേട്ട് ഗോല്കുണ്ഡായിലെ (ഭാഗാനഗരം) കുതുബശാഹി വളരെ സന്തോഷിച്ചു. ഇദ്ദേഹം ശിവാജിയെ മിത്രമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ബീജാപൂരിലെ ആദില്‍ശാഹ ഭയംകൊണ്ട് വ്യാകുലനായി. എന്നാലത് പുറത്തുകാണിക്കാതെ സന്തോഷം അഭിനയിച്ചുകൊണ്ട് ശിവാജിക്ക് ആനകളും കുതിരകളും വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി അയച്ചുകൊടുത്തു. സിംഹാസനാരോഹണത്തിന്റെ കഥ അറിഞ്ഞ ദില്ലി ബാദശാഹ ഔറംഗസേബ് തലയ്ക്ക് കൈയും കൊടുത്തിരിപ്പായി.
എന്റെ ജന്മം പാഴായി, ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശിവ എനിക്ക് സമനായ ബാദശാഹയായി, മൂന്ന് ദിവസം ഇദ്ദേഹം രാജസഭയില്‍ പോയില്ല. ഇംഗ്ലീഷുകാരും ഭയപ്പെട്ടു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയായി ഹെന്റി ആക്സിണ്ഡേന്‍ രാജ്യാഭിഷേകത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഭയം വിട്ടുമാറിയിരുന്നില്ല. സന്ധിപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. പരസ്പരം അവരവരുടെ പ്രദേശങ്ങളില്‍ വ്യാപാരശാലകള്‍ തുറക്കാനും നിര്‍ഭയമായി വ്യാപാരം ചെയ്യാനും ധാരണയായിരുന്നു. ശിവാജിയും അതുതന്നെയാണ് ആഗ്രഹിച്ചിരുന്നത്. അവരുടെ എല്ലാ നീക്കങ്ങളും മനസ്സിലാക്കാനും നിയന്ത്രിക്കാനും ഇതുമൂലം സാധിക്കുമായിരുന്നു.
രാജ്യാരോഹണത്തിന്റെ പതിനൊന്നാം ദിവസം രാജമാതാ ജീജാബായി അന്തരിച്ചു. മരണസമയത്ത് 77 വയസായിരുന്നു ജീജാബായിക്ക്. വൃദ്ധയും രോഗഗ്രന്ഥയുമായിരുന്നു ജീജാബായി. മകന്റെ സിംഹാസനാരോഹണം കണ്ട് കൃതകൃത്യയായി ആനന്ദസാഗരത്തിലാറാടിയ അവരുടെ എല്ലാ സ്വപ്നങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നു. അവര്‍ പറഞ്ഞിരുന്നു ഞാന്‍ ധന്യയായി ഇനി എനിക്കൊന്നും വേണ്ട, ഇനി എനിക്ക് കാണേണ്ടതായി ഒന്നും ശേഷിക്കുന്നില്ല. ഹേ പ്രഭോ എന്നെ താങ്കളുടെ അടുത്തേക്ക് തിരിച്ചെത്തിക്കണേ! എന്നവര്‍ പ്രാര്‍ത്ഥിച്ചു. അവരുടെ പ്രാര്‍ത്ഥന ഭഗവാന് കേട്ടു.
രാജ്യാഭിഷേകത്തിന്റെ ആനന്ദത്തിലോ, മാതൃവിയോഗത്തിന്റെ ദുഃഖത്തിലോ ആഴ്ന്നിരിക്കാന്‍ ശിവാജിക്ക് സമയം ഉണ്ടായിരുന്നില്ല. ശത്രുക്കളുടെ വാള് സ്വരാജ്യത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ശിവാജിയെ തൊടാനുള്ള ധൈര്യം ബീജാപൂരിനുണ്ടായിരുന്നില്ല. എന്നാല്‍ മുഗളന്മാരില്‍നിന്നും ഏതവസരത്തിലും അപായം ഉണ്ടാവാം. അതുകൊണ്ട് മുഗളന്മാരുടെ വിഷയത്തില്‍ ഗംഭീരമായി ചര്‍ച്ച ചെയ്യേണ്ടതായുണ്ട്.
പെഡഗാവ് എന്ന സ്ഥലത്ത് ബഹാദൂര്ഖാന് എന്ന പേരോടുകൂടിയ ഒരു മുഗള്‍ സര്‍ദാര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൈനിക ഛാവണിയില്‍ വലിയ അളവില്‍ ധനം ഉണ്ട് എന്ന് ശിവാജിയുടെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഉടനെതന്നെ മറാഠാ സൈനികര്‍ അവരുടെ ജന്മജാതമായ തീഷ്ണബുദ്ധിയോടെ ആ ധനം പിടിച്ചെടുക്കാനുള്ള പദ്ധതി തയ്യാറാക്കി. ഒന്‍പതിനായിരം സൈനികര്‍ പെഡഗാവിലേക്ക് പുറപ്പെട്ടു. ഏഴായിരം സൈനികര്‍ നഗരത്തിന്
പുറത്ത് വനത്തിലും പര്വതപ്രദേശങ്ങളിലുമായി പതുങ്ങിയിരുന്നു. ശേഷിച്ച രണ്ടായിരം സൈനികര്‍ നഗരത്തില്‍ ബഹാദൂര്‍ഖാന്റെ മേലെ അപ്രതീക്ഷിതമായി ആക്രമണം നടത്തി. കോപാവിഷ്ഠനായ ഖാന് മുഴുവന്‍ സൈന്യവുമായി പ്രത്യാക്രമണം ആരംഭിച്ചു. ദുര്‍ബലമായ മറാഠാ സൈന്യം പിന്മാറി പുറകോട്ടുപോയി അവിടെനിന്ന് ആക്രമണം ആരംഭിച്ചു. ഖാന്റെ സൈന്യം മുന്നോട്ടു നീങ്ങുംതോറും മറാഠാസൈന്യം പിന്‍വാങ്ങിക്കൊണ്ടിരുന്നു. ഇങ്ങിനെ മറാഠാ സൈന്യം ബഹദൂര്ഖാനെ അന്‍പത് മൈല്‍ ദൂരെ കൊണ്ടുപോയി, അവിടുന്ന് പെട്ടെന്ന് മറാഠാ സൈന്യം വായുവേഗത്തില്‍ ഓടി അപ്രത്യക്ഷരായി. മറാഠകളുടെ ഈ തന്ത്രംകൊണ്ട് ലജ്ജിതരായ ഖാന്റെ സൈന്യം മറാഠാ സൈനികരെ ശപിച്ചുകൊണ്ട് തളര്‍ന്ന ഖാന്റെ സൈന്യം പിന്തിരിഞ്ഞു. പെഡഗാവിലേക്ക് പുറപ്പെട്ടു ബഹാദൂര്ഖാന് പെഡഗാവില്നിന്ന് മറാഠാ സൈന്യത്തെ പിന്തുടര്ന്ന് കുറച്ചുദൂരം പോയപ്പോഴേക്കും വനത്തില്‍ പതുങ്ങിയിരുന്ന ഏഴായിരം മറാഠാ സൈനികര്‍ പെഡഗാവ് നഗരത്തില്‍ പ്രവേശിച്ചു. അവിടെ ഉണ്ടായിരുന്ന രക്ഷകഭടന്മാരെ വധിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന ഒരു കോടിയോളം വരുന്ന ധനം പിടിച്ചെടുത്തു. സൈനികശിബിരത്തിന് തീയിട്ടു. ദില്ലി ബാദശാഹയ്ക്ക് കാഴ്ചവെക്കാനായുള്ള നല്ലയിനം കുതിരകള്‍ അവിടെ ഉണ്ടായിരുന്നു. ആ കുതിരപ്പുറത്തു ഈ ധനമെല്ലാം കയറ്റി മറാഠാ വീരന്മാര് അവിടെനിന്നും പാഞ്ഞുപോയി.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: