തിരിച്ചെത്തിയ ബഹാദൂര്ഖാന് ആ ഘോരദൃശ്യം കാണേണ്ടിവന്നു. ചുരുക്കത്തില്‍ രാജ്യാഭിഷേകത്തിന് ചെലവായതിന്റെ നല്ലൊരു പങ്ക് ഇവിടുന്ന് തിരിച്ചുകിട്ടി. ഇതൊക്കെയാണെങ്കിലും ജഞ്ജീര്‍ക്കോട്ടയുടെ നായകന് സിദ്ദിയെ കീഴ്പ്പെടുത്താന്‍ ഇതുവരെ ശിവാജിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് ജഞ്ജീര്‍കോട്ടയുടെ അടുത്തുതന്നെ പദ്മദുര്‍ഗം എന്ന പേരിലൊരു കോട്ട ശിവാജി പണിയിപ്പിച്ചു. അപ്പോള്‍ സംഭവിച്ച ഒരു സംഭവം ശിവാജിയുടെ കഠോരമായ അനുശാസനത്തെ പ്രദര്‍ശിപ്പിക്കുന്നതാണ്.
തന്റെ കോട്ടയുടെ അടുത്ത് ശിവാജിയുടെ കോട്ടനിര്‍മാണം സിദ്ദിക്ക് സഹിക്കാന്‍ സാധിച്ചില്ല. അയാളുടെ വിരോധത്തെ നേരിട്ടുകൊണ്ടുതന്നെ വേണമായിരുന്നു സ്വരാജ്യത്തിന്റെ കോട്ട പണിയാന്‍. അതുകൊണ്ട് അതിന്റെ നിര്‍മാണം, രക്ഷണം, ആവശ്യമായ വസ്തുക്കള്‍ എത്തിക്കല്‍, ധനസഞ്ചയനം എന്നിവയുടെ ചുമതല പ്രഭാവലിയുടെ സേനാനായകനായ ജവാജിവിനായകനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പൂര്‍വനിശ്ചയപ്രകാരം അവശ്യവസ്തുക്കള്‍ സമയത്തിന് എത്തിയില്ല എന്ന വിവരം ശിവജിക്ക് ലഭിച്ചു. ഉടനെ ശിവജി, ജവാജിവിനായകന് ഒരു പത്രം എഴുതിയയച്ചു.
പദ്മദുര്‍ഗ നിര്‍മാണത്തിനായി ആവശ്യമായ സഹായം എത്തിക്കാന്‍ താങ്കളെ ചുമതലപ്പെടുത്തിയിരുന്നു, അത് താങ്കള്‍ ചെയ്തില്ല എന്നറിയാന്‍ സാധിച്ചു. താങ്കള്‍ ഇത്രയും അയോഗ്യനാണെന്നതില്‍ എനിക്കത്ഭുതം തോന്നുന്നു. താങ്കള്‍ വരുത്തിയ വീഴ്ച കാരണം സ്വരാജ്യത്തിന്റെ നാവികസേന സിദ്ദിക്ക് ആഹുതിയര്‍പ്പിക്കേണ്ടിവരുമായിരുന്നു. സിദ്ദി താങ്കളെ വിലക്കെടുത്തോ? അങ്ങിനെയെങ്കില്‍ അതിനുള്ള ശിക്ഷ താങ്കള്‍ അനുഭവിക്കേണ്ടിവരും. താങ്കള്‍ ബ്രാഹ്മണനാണെന്ന് ഞാന്‍ പരിഗണിക്കുന്നില്ല. ഇനിയങ്ങോട്ടും ഇതേപോലെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ശത്രുപക്ഷം ചേര്‍ന്നയാളിനുള്ള ഗതിയായിരിക്കും താങ്കളുടേതും. ജാഗരൂകനായിരിക്കുക എന്ന് താക്കീത് ചെയ്തു.
മഹാരാജാവിന്റെ അനുശാസനം ദൃഢമായതുകൊണ്ടു മാത്രമാണ് സ്വരാജ്യത്തിന്റെ രക്ഷാവ്യവസ്ഥ സുദൃഢമായി നിലനിന്നത്.
അതിനുശേഷം ബീജാപ്പൂരിന്റെ അധീനത്തിലായിരുന്നു ഫൊണ്ഡാന ജലദുര്‍ഗം ആക്രമിക്കാന്‍ ശിവാജി പുറപ്പെട്ടു. ഇതറിഞ്ഞ ബഹദൂര്ഖാന് പെഡഗാവിലെ പരാജയത്തിന് പകരം വീട്ടാന്‍ ശിവാജിയെ സസൈന്യം പിന്തുടര്ന്നു. എന്തുചെയ്യണമെന്നറിയാതെ ശിവാജി കുറച്ച് വൈതരണിയിലായി. തുടര്‍ന്ന് ഒരു തീരുമാനത്തിലെത്തി. ബഹാദൂര്‍ഖാനുമായി സന്ധിചെയ്യുക. സന്ധിപത്രം അയച്ചു വ്യവസ്ഥകള്‍ ഇതായിരുന്നു. ശിവാജി തന്റെ പ്രമുഖ ഏഴ് കോട്ടകള്‍ ബഹാദൂര്ഖാന് കൈമാറും. മകന് സംഭാജിയെ ബാദശാഹയുടെ സേവനത്തിനായി ആറായിരം സൈനികരോടുകൂടി ബഹാദൂര്‍ഖാന്റെ അധീനതയില്‍ നില്ക്കും. സ്വയം ശിവാജി ഭീമാനദിയുടെ തെക്കുഭാഗത്തിന്റെ പ്രമുഖനായി ചുമതല നിര്‍വഹിക്കും. ഔറംഗസേബിനെ കബളിപ്പിച്ച് ആഗ്രയില്‍നിന്നും കടന്നുകളഞ്ഞ ശത്രു ശിവാജി സ്വയം സന്ധിപത്രം കൊടുത്തിവിട്ടിരിക്കുന്നു എന്നതില്‍ ബഹാദൂര്ഖാന് ഏറെ സന്തോഷിച്ചു. ശിവാജിയുമായുളള ഒരു സംഘര്‍ഷം ഒഴിവായികിട്ടും. സന്ധിയും ലാഭകരമാണ് എന്ന് ഖാന് സമാശ്വസിച്ചു. സന്ധിപത്രം ദില്ലിയില്‍ ചെന്ന് ബാദശാഹയുടെ അനുമതി തേടി മറുപടി തിരിച്ചെത്താന്‍ ചുരുങ്ങിയത് മൂന്നു മാസം വേണം, അതുവരെ അവസരം ലഭിക്കും. ഇക്കാലത്ത് ബീജാപൂര്‍ സേനാപതി ബഹലോലഖാന് മീരജില്‍നിന്നുകൊണ്ട് ശിവാജിയെ ആക്രമിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മറാഠാ സൈനികര്‍ ബഹലോലഖാന്റെ സൈനികമാഗത്തില്‍ വന്‍ വൃക്ഷങ്ങള്‍ മുറിച്ചിട്ട് തടസ്സം സൃഷ്ടിക്കുകയും അവിടെ കാവലേര്‍പ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് ബഹലോലഖാന് മീരജനഗരത്തില്‍നിന്നും പുറത്തുവരാന്‍ സാധിച്ചില്ല. ഒരു മാസത്തെ സംഘര്‍ഷത്തിനുശേഷം ഫൊണ്‍ഡാണകോട്ട ശിവാജി വിജയിച്ചു. അവിടുന്ന് പുറപ്പെട്ട് അകോല, ശിവേശ്വരം, കാര്‍വാരം എന്നീ കോട്ടകളും ജയിച്ച്, സകുശലം ശിവാജി ‘റായഗഢില്‍’ തിരിച്ചെത്തി. സിംഹാസനാരോഹണത്തിനുശേഷം ശിവാജിയുടെ ആദ്യത്തെ വിജയാഭിയാനുമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: