ബെംഗളൂരു: കുടുംബമൂല്യങ്ങള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍, സാമൂഹിക ഐക്യം എന്നിവ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാകും അടുത്ത മൂന്നു വര്‍ഷം ആര്‍എസ്എസ് കേന്ദ്രീകരിക്കുകയെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. അഖിലഭാരതീയ പ്രതിനിധിസഭയുടെ സമാപന ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് പ്രവര്‍ത്തനം 100വര്‍ഷം പൂര്‍ത്തിയാക്കുന്ന 2025-ല്‍ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലേക്കും പ്രവര്‍ത്തനം എത്തിക്കും രാജ്യത്ത് 34,569 സ്ഥലങ്ങളിലായി 55,652 പ്രതിദിന ശാഖകളും 18,500 മിലനും (പ്രതിവാര ശാഖ) നടക്കുന്നു. രാജ്യത്ത് 58,542 മണ്ഡലങ്ങളിലും 5505ഖണ്ഡിലും (ബ്ലോക്ക്/താലൂക്ക്) ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനമുണ്ട്. സാമൂഹിക ഐക്യം, പരിസ്ഥിതി, ജല സംരക്ഷണം, കുടുംബമൂല്യങ്ങള്‍ എന്നിവവളര്‍ത്തിയെടുക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കും. ഗ്രാമങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമ വികസനത്തിനായി പ്രവര്‍ത്തിക്കും. വിവിധ കാരണങ്ങളാല്‍ മണ്ണിന്റെ ഗുണനിലവാരം കുറയുന്നതിനാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ശ്രദ്ധിക്കും.
മാതൃകാ പദ്ധതിയായി ഏപ്രില്‍ 13 മുതല്‍ ആര്‍എസ്എസ് വലിയ ക്യാമ്പയിന് നടത്തും. സമാന മാതൃകയില്‍ അടുത്ത മൂന്നു വര്‍ഷം പ്രവൃത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജാതിയും മറ്റ് വ്യത്യാസങ്ങളും പരിഗണിച്ചല്ല ആര്‍എസ്എസ് പ്രവര്‍ത്തനമെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ജാതി, സമൂഹം മുതലായ വ്യത്യാസങ്ങള്‍ ഇല്ലാതാകുന്ന സമൂഹത്തിനായാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമുള്ളിടത്തോളം കാലം സംവരണം നിലനില്‍ക്കണമെന്നാണ് ഭരണഘടന പറയുന്നത്. ആര്എസ്എസ്അതിനോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: