കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ മരുമകന് വര്‍ഗീസ് ജോര്‍ജ് ട്വന്റി 20-യില്‍ അംഗത്വമെടുത്തു. രാവിലെ കൊച്ചിയില്‍ നടന്ന ഭാരവാഹി പ്രഖ്യാപനയോഗത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി വര്‍ഗീസ് ജോര്‍ജ് പ്രഖ്യാപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്.
പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വര്‍ഗീസ് ജോര്‍ജിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. പാര്‍ട്ടിയുടെ ഉപദേശകസമിതി അംഗമായും സെക്രട്ടറിയായും വര്‍ഗീസ് ജോര്‍ജ് പ്രവര്‍ത്തിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.
സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ നേതാക്കളില്‍ പ്രമുഖനാണ് ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഉമ്മന്‍ചാണ്ടിയുടെ മരുമകന് ട്വന്റി 20യില്‍ അംഗത്വമെടുത്തത് പാര്‍ട്ടിക്കും അദ്ദേഹത്തിനും തിരിച്ചടിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: