കടുത്തുരുത്തി: പഴകിത്തുരുമ്പിച്ച പെട്ടി ഓട്ടോയില്‍ ജീവിതം കുരുപ്പിടിപ്പിക്കാന് ഇറങ്ങുമ്പോള്‍, പുതിയ വാഹനം, കാവിലമ്മ രാജീവ് എന്ന രാജീവിന്റെ മനസിലെ നിറമുള്ള സ്വപ്നം മാത്രം. ഒരിക്കലും നടക്കാത്ത ആഗ്രഹം എന്നാണ് ആയാംകുടി പാലയ്ക്കല്‍ വീട്ടില്‍ രാജീവ് കരുതിയതും.
രാജീവിന് അറിയാവുന്ന ഏക തൊഴില്‍ ഡ്രൈവിങ്ങാണ്. കടുത്തുരുത്തിയില്‍ ഡ്രൈവറായിട്ട് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 22 വര്‍ഷം. സ്കൂള്‍ വിദ്യാഭ്യാസ ശേഷം ഇരുപതാം വയസില്‍ കുടുംബം നോക്കാന്‍ കടുത്തുരുത്തി ടൗണില്‍ പഴയ പെട്ടി ഓട്ടോയുമായി ഇറങ്ങിയതാണ് .
പഴയ ഓട്ടോ ഓടിച്ച് കിട്ടുന്ന തുകയില്‍ വലിയൊരു പങ്കും വര്ക്ക്ഷോപ്പുകാര്ക്കായിരുന്നു ലഭിച്ചിരുന്നത്. മനംമടുത്ത രാജീവ് വായ്പക്കായി ബാങ്കുകള്‍ കയറിയിറങ്ങി. പക്ഷെ മാനേജര്‍മാരുടെ പരിഹാസം മാത്രമായിരുന്നു മിച്ചം.
കടുത്തുരുത്തി ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്ന സന്തോഷില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ മുദ്രാ യോജനയെപ്പറ്റി അറിയുന്നത്. 2016ല്‍ കടുത്തുരുത്തി സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ ആദ്യം മാനേജര്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ട് മുദ്രാലോണ്‍ പദ്ധതിയിലൂടെ പുതിയ മഹേന്ദ്ര മാക്സിമോ വാങ്ങി. കാവിലമ്മയെന്ന് പേരുമിട്ടു.
യാതൊരുവിധ തടസ്സവുമില്ലാതെയാണ് മുദ്രാ ലോണ്‍ കിട്ടിയത്. 2016ല്‍ ലോണ്‍ ലഭിച്ചു. ഇപ്പോള്‍ നാല് വര്‍ഷം പിന്നിട്ടു. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ലോണ്‍ തിരിച്ചടവ് തീരും. ഇങ്ങനെയൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയില്ലെങ്കില്‍ എനിക്ക് പുതിയ വാഹനം വാങ്ങാന്‍ സാധിക്കില്ലായിരുന്നുവെന്ന് രാജീവ് പറയുന്നു.
പ്രവീണ്‍ കെ. മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: