പാട്യാല: വനിതകളുടെ ഡിസ്കസ് ത്രോയില്‍ പുതിയ ദേശീയ റെക്കോഡ് കുറിച്ച് കമല്‍പ്രീത് കൗര്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. ഫെഡറേഷന് കപ്പില്‍ 65.06 മീറ്റര്‍ ദൂരത്തേക്ക്് ഡിസ്കസ് പറത്തിവിട്ടാണ് റെയില്‍വേസ് താരം പുതിയ റെക്കോഡ് കുറിച്ച് ടോക്കിയോക്ക് ടിക്കറ്റെടുത്തത്. 63.5 മീറ്ററാണ് ഈ ഇനത്തിലെ ഒളിമ്പികസ് യോഗ്യതാ മാര്‍ക്ക്.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം 65 മീറ്ററില്‍ കൂടതല്‍ ദൂരത്തേക്ക് ഡിസ്കസ് പായിക്കുന്നത്. 2012 ല്‍ കൃഷ്ണ പൂനിയ സ്ഥാപിച്ച 64.76 മീറ്ററിന്റെ റെക്കോഡാണ് കമല്‍പ്രീത് കൗര്‍ മറികടന്നത്.
വനിതകളുടെ 200 മീറ്ററില്‍ പുത്തന്‍ മീറ്റ് റെക്കോഡ് കുറിച്ച് ഹിമ ദാസ് സ്വര്‍ണം നേടി. 23.21 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം 200 മീറ്ററിന്റെ സെമിയില്‍ തമിഴ്നാടിന്റെ ധനലക്ഷ്മി സ്ഥാപിച്ച 23.26 സെക്കന്‍ഡിന്റെ റെക്കോഡാണ് തകര്‍ന്നത്. ഫൈനലില്‍ 23.39 സെക്കന്‍ഡില്‍ ഓടിയെത്തിയ ധനലക്ഷ്മി രണ്ടാം സ്ഥാനം നേടി.
പുരുഷന്മാരുടെ ട്രിപ്പില്‍ ജമ്പിലെ മൂന്ന് മെഡലും കേരളം സ്വന്തമാക്കി. 16.73 മീറ്റര്‍ ചാടിക്കടന്ന കാര്‍ത്തിക് ഉണ്ണികൃഷ്ണനാണ് സ്വര്‍ണം. അബ്ദുള്ള (16.59) വെള്ളിയും എല്‍ദോസ് പോള്‍ (16.53) വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: