ചെന്നൈ: നടന് കമല്‍ഹാസന്റെ മുന്‍ ജീവിതപങ്കാളിയും നടിയുമായ ഗൗതമിയെ ബിജെപിയുടെ താര പ്രചാരകയായി(സ്റ്റാര്‍ കാമ്പയിനര്‍) പ്രഖ്യാപിച്ചു.
ബിജെപിയുടെയും എന്‍ഡിഎയുടെയും 30 പേരടങ്ങുന്ന വമ്പന്‍ പ്രചാരകരുടെ ലിസ്റ്റിലാണ് ഗൗതമിയും ഇടം പിടിച്ചിരിക്കുന്നത്. ഇതോടെ കമല്‍ഹാസനും ഗൗതമിയും രണ്ടു ചേരിയില്‍ നിന്നുകൊണ്ടുള്ള ആശയപ്പോരാട്ടത്തിന് തമിഴ്നാട് തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കും. 13 വര്‍ഷം കമല്‍ഹാസനോടൊപ്പം ജീവിച്ചശേഷം ഗൗതമി 2016ല്‍ വേര്‍പിരിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ജെ.പി. നഡ്ഡ, രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്, സ്മൃതി ഇറാനി, ഡോ.എസ്. ജയശങ്കര്‍, ജി. കിഷന് റെഢ്ഡി, ജനറല്‍ വി.കെ. സിംഗ്, യോഗി ആദിത്യനാഥ്, ശിവ് രാജ് സിംഗ് ചൗഹാന്, സി.ടി. രവി, ഡി. പരുന്ദേശ്വരി, പി. സുധാകര്‍ റെഡ്ഡി, തേജസ്വി സൂര്യ, എല്‍. ഗണേശന്, വി.പി. ദുരൈസ്വാമി, കെ.ടി. രാഘവന്, ശശികല പുഷ്പ, ഗൗതമി, രാധാരവി, കെ.പി. രാമലിംഗ്, ഗായത്രി ദേവി, രാംകുമാര്‍ ഗണേശന്, വിജയ് ശാന്തി, സെന്തില്‍, വെല്ലൂര്‍ ഇബ്രാഹി, രമാ ശ്രീനിവാസന്, കനക സഭാപതി എന്നിവര്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരവേലയ്ക്കെത്തും.
എ ഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ ബിജെപിയ്ക്ക് ആകെ 20 സീറ്റുകളാണ് ലഭിച്ചത്. പട്ടാളി മക്കള്‍ കക്ഷിയ്ക്ക് (പിഎംകെ) 23 സീറ്റുകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: