നെയ്യാറ്റിന്‍കര: നിയമസഭാ നെയ്യാറ്റിന്‍കര നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി ചെങ്കല്‍ എസ് രാജശേഖരന് നായര്‍ വരണാധികാരി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ജോയ് എസിന്റെ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു
നെയ്യാറ്റിന്‍കര മണ്ഡലം വികസനത്തിന്റെ മാറ്റം ആഗ്രഹിക്കുന്നതായും, ഇത്തവണ മണ്ഡലത്തിലെ ജനങ്ങള്‍ എന്‍ ഡി എ ക്കൊപ്പമാണെന്നും രാജശേഖരന് നായര്‍ പറഞ്ഞു.
രാവിലെ കുടുംബക്ഷേത്രത്തിലെത്തി തൊഴുത ശേഷം ചെങ്കല്‍ ക്ഷേത്രത്തിലെത്തി മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയെ കണ്ട് അനുഗ്രഹം വാങ്ങി. മഠാധിപതി അനുഗ്രഹാശിസ്സുകള്‍ നല്‍കുകയും കെട്ടിവയ്ക്കാനുള്ള തുകയില്‍ ഒരു വിഹിതം നല്‍കുകയും ചെയ്തു. ശേഷം സ്ഥാനാര്‍ഥി തന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെത്തി തിരഞ്ഞെടുപ്പിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. സ്കൂളിലെ അധ്യാപകരുടെയും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് കെട്ടിവയ്ക്കാനുള്ള തുക നല്കി.
ശേഷം മണ്ഡലത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളുടെ അനുഗ്രഹം തേടിയ അദ്ദേഹം മണ്ഡലത്തിലെ നൂറുകണക്കിന് പ്രവര്‍ത്തകരോടും വോട്ടര്മാരോടുമൊപ്പം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
നെയ്യാറ്റിന്‍കരയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ തന്റെ ജീവിതാനുഭവങ്ങള്‍ ആണെന്നും, അവര്‍ക്കൊക്കെയും വേണ്ടിയാണ് താന്‍ മത്സര രംഗത്തേക്ക് വന്നതെന്നും രാജശേഖരന് നായര്‍ കൂട്ടിച്ചേര്‍ത്തു…മണ്ഡലത്തിലെ ഓരോ വോട്ടറിനെയും നേരില്‍ കണ്ട് വോട്ട് ചോദിക്കുകയാണ് ലക്ഷ്യമെന്നും, ഓരോ സ്ഥലങ്ങളിലും ഹൃദ്യമായ സ്വീകരണമാണ് ലഭിക്കുന്നതെന്നും, നരേന്ദ്രമോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ സജീവ പ്രചാരണ വിഷയമാക്കുമെന്നും രാജശേഖരന് നായര്‍ അഭിപ്രായപ്പെട്ടു.
ബിജെപി സംസ്ഥാന സമിതിയംഗം അതിയന്നൂര്‍ ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി ആര് രാജേഷ്, യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ രഞ്ചിത് ചന്ദ്രന് എന്നിവരും ഒപ്പം ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: