തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ മത്സരം ശബരിമല വിശ്വാസികള്‍ക്ക് വേണ്ടിയാണ്. തന്നോട് മത്സരിക്കണമെന്ന് ഒട്ടേറെ പേര് ആവശ്യപ്പെട്ടുവെന്നും ശോഭാ സുരേന്ദ്രന് വ്യക്തമാക്കി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്ശോഭാ സുരേന്ദ്രന് സജീവമായി രംഗത്തുണ്ടാകുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് രാിലെ വ്യക്തമാക്കിയിരുന്നു. ദല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് ശോഭയോട് താന്‍ സംസാരിച്ചിരുന്നു. ബി ജെ പിയിലോ മുന്നണിയിലോ ഒരു തര്‍ക്കവുമില്ലെന്നും സുരേന്ദ്രന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശോഭാ സുരേന്ദ്രനും സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും വളരെ നല്ല ബന്ധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വളരെ അടുത്ത സൗഹൃദമാണ്. ബാക്കിയൊക്കെ നിങ്ങളുണ്ടാക്കുന്ന കഥകളാണ്. ഈ കഥകള്‍ക്കൊക്കെ 24 മണിക്കൂറിന്റെ ആയുസ് പോലുമില്ല’ എന്നും സുരേന്ദ്രന് പറഞ്ഞു.
മത്സരിക്കുന്ന 115 സീറ്റുകളില്‍ 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബി ജെ പി പ്രഖ്യാപിച്ചത്. കഴക്കൂട്ടത്തിന് പുറമെ കൊല്ലം, കരുനാഗപ്പളളി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: