തിരുവനന്തപുരം: കേരളം, ദില്ലി, കര്‍ണ്ണാടക എന്നീ മൂന്നിടങ്ങളില്‍ നടത്തുന്ന റെയ്ഡിന്റെ ഭാഗമായി എന്‍ഐഎ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി.
സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലിം യൂവാക്കളെ സ്വാധീനിച്ച് റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്കി പ്രദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന് ലക്ഷ്യമിടുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് റെയ്ഡ്. ഇതിന്റെ ഭാഗമായി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടുകൂടിയാണ് റെയ്ഡ്.
മലപ്പുറം ജില്ലയിലെ ചേളാരിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് എം. ഹനീഫ ഹാജിയുടെ വീട്ടില്‍ എന്‍ ഐഎയും ആന്റി ടെററിസം സ്ക്വാഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കേരള പൊലീസിന്റെയും സായുധ സേനയുടെയും സംരക്ഷണത്തിലാണ് റെയ്ഡ്. ഹനീഫ ഹാജിയുടെ മരുമകന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.
കണ്ണൂര്‍ താനെയിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേരളത്തിന് പുറത്തുനടക്കുന്ന റെയ്ഡില്‍ ഭീകരവാദബന്ധമുണ്ടെന്ന് കരുതുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: