ന്യൂദല്‍ഹി: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 20 പാർട്ടി സ്ഥാനാർത്ഥികളെയും ബിജെപി പ്രഖ്യാപിച്ചു.
ഡിഎംകെ എംഎല്‍എയായിരുന്ന ഡോ.പി സരവണൻ മധുരൈ നോർത്തിൽ നിന്നും മത്സരിക്കും. ഇദ്ദേഹം ഞായറാഴ്ചയാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ ചേര്‍ന്നുള്ള യോഗമാണ് ഡോ. പി. സരവണനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നടി ഖുശ്ബുവിന്റെ പേരും സ്ഥാനാര്‍ത്ഥി ലിസ്റ്റിലുണ്ട്. തൗസന്റ് ലൈറ്റ്സിൽ നിന്നാണ് ഖുശ്ബു ജനവിധി തേടുക. കെ അണ്ണാമലൈ ഐപിഎസ് അർവാകുറിച്ചിയിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എൽ. മുരുകൻ ധാരാപുരത്തും മത്സരിക്കും. എച്ച്. രാജന് കാരൈക്കുടിയിലും നിന്നും എംആര്‍ ഗാന്ധി നാഗര്പൂരിലും പോരിനിറങ്ങും.മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ കോയമ്പത്തൂർ സൗത്തിൽ നിന്നും ജനവിധി തേടും. ഇവിടെ നടന് കമലാഹാസനുമായാണ് വാനതി ശ്രീനിവാസന്റെ പോരാട്ടം. മുൻ എംഎൽഎ എച്ച് രാജ കാരൈക്കുടിയിൽ നിന്നും മത്സരിക്കും.
ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് ഞായറാഴ്ച തമിഴ്നാട്ടിലെ സ്ഥാനാർത്ഥികളുടെ പേര് വിവരം പ്രഖ്യാപിച്ചത്. എഐഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് ബിജെപിയ്ക്ക് 20 സീറ്റുകള്‍ നല്‍കിയത്. 178 സീറ്റുകളിൽ എഐഎഡിഎംകെ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. പിഎംകെ 23 സീറ്റുകളിലും ഈ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കും.
തൗസന്റ് ലൈറ്റ്സില് ഡിഎംകെയുടെ ഡോ. എഴിലനെതിരെയാണ് ഖുശ്ബു പോരാടുക. 2016 ൽ ഡിഎംകെയുടെ കുക സെൽവം ആയിരുന്നു തൗസന്റ് ലൈറ്റ്സിൽ വിജയിച്ചത്. എന്നാൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ ഡിഎംകെയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇക്കുറി ഖുശ്ബുവിനെ ഇവിടെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനമെടുത്തത്. കുക സെല്‍വം പിന്നീട് ബിജെപിയില്‍ ചേര്‍ന്നെങ്കിലും സ്ഥാനാര്‍ത്ഥിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: