ന്യൂദല്‍ഹി: ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ശനിയാഴച ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
കേരള, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റിന് ഈ യോഗത്തില്‍ അന്തിമരൂപം നല്‍കും. ശനിയാഴ്ച വൈകീട്ട് ആരംഭിക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും.
ഇതുവരെ അസമിലെ മൂന്ന് സ്ഥാനാര്‍ത്ഥികളെയും ബംഗാളില്‍ ആദ്യ രണ്ടുഘട്ടങ്ങളില്‍ മത്സരിക്കുന്ന 60 സ്ഥാനാര്‍ത്ഥികളെയും മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റും ഈ യോഗം പരിശോധിച്ച് അന്തിമമായി അംഗീകാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: