ചണ്ഡിഗഡ്: വധു ഹിന്ദുമതത്തിലേക്ക് മാറുംവരെ മുസ്ലിം യുവതിയും ഹിന്ദുവായ പുരുഷനും തമ്മിലുള്ള വിവാഹം അസാധുവെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ജനുവരി 15ന് ക്ഷേത്രത്തില്‍ വിവാഹിതരായ 18-കാരിയായ മുസ്ലിം പെണ്‍കുട്ടിയുടെയും 25 വയസുള്ള ഹിന്ദു യുവാവിന്റെയും ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വധു ഹിന്ദുമതത്തിലേക്ക് മാറുന്നതുവരെ ഇവരുടെ വിവാഹം അസാധുവാണെന്ന് ബഞ്ച് നിരീക്ഷിച്ചു.
പ്രായപൂര്‍ത്തിയായതിനാല്‍ പരസ്പര സമ്മതത്തോടെ ബന്ധമാകാമെന്നും കോടതി വ്യക്തമാക്കി. കുടുംബാംങ്ങളില്‍നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. അമ്പാല പൊലീസ് സൂപ്രണ്ടിനെ സമീപ്പിരുന്നുവെന്നും നടപടിയെടുക്കാത്തതിനാല്‍ കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതമായെന്നും ഇരുവരും പറഞ്ഞു.
ഇവര്‍ക്ക് സുരക്ഷയ്ക്കായി അടിയന്തര നടപടിയെടുക്കാന്‍ അമ്പാല എസ്പിയോട് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞമാസം പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹത്തിന് പഞ്ചാബ് ഹരിയാന ഹൈക്കോടതി സാധുത നല്‍കിയിരുന്നു. ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാന്‍ മുസ്ലിം നിയമം അനുവദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: