തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സീസണ് ടീക്കറ്റ് ട്രെയിനുകളില്‍ പുനസ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. കേരളത്തില്‍ ആദ്യപടിയായി ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസിലും മെമു വണ്ടികളിലുമാണ് സീസണ് ടീക്കറ്റ് അനുവദിക്കുക. പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസില്‍ 17 മുതലാണ് സീസണ് ടിക്കറ്റ് അനുവദിക്കുന്നത്. മെമു വണ്ടികളില്‍ 15 മുതല്‍ ഓടിത്തുടങ്ങുമ്പോള്‍ സീസണ് ടിക്കറ്റ് നല്കുന്നതിനുമാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
ലോക്ഡൗണ്‍ തുടങ്ങിയ 2020 മാര്‍ച്ച് മാസം സീസണ് ടിക്കറ്റ് എടുത്തവരില്‍ 20 ദിവസം ബാക്കിയുള്ള ടിക്കറ്റ് മുന്‍കാല പ്രാബല്യത്തോടെ റെയില്‍വേ പരിഗണിക്കും. ട്രെയിന്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും സീസണ് ടിക്കറ്റ് അടക്കം നല്കാന് യുടിഎസ് കൗണ്ടര്‍ തുറക്കും. കേരളത്തില്‍ ഇപ്പോള്‍ ഓടുന്ന മുഴുവന്‍ തീവണ്ടികളിലും റിസര്‍വേഷന്‍ ടിക്കറ്റ് എടുത്ത് മാത്രമേ യാത്ര ചെയ്യാനാകൂ. സീസണ് ടീക്കറ്റ് അനുവദിക്കുന്നത് ദിവസേനയുള്ള യാത്രക്കാര്‍ക്ക് അനുഗ്രഹമാണ്. പാസഞ്ചേഴ്സ് അസോസിയേഷന് സീസണ് ടിക്കറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: