ചെന്നൈ: തമിഴ് സിനിമാ താരം സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു. തമിഴ്നാട്ടിലെ അഴിമതി ഭരണം അവസാനിപ്പിക്കാന്‍ ബിജെപി അധികാരത്തില്‍ വരണം, അതിനാലാണ് താന്‍ ബിജെപി ചേരുന്നതെന്നും സെന്തില്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുരുഗന്റെ കയ്യില്‍ നിന്നുമാണ് സെന്തില്‍ അംഗത്വം സ്വീകരിച്ചത്.
എഐഡിഎംകെ അനുഭാവിയായി പ്രവര്‍ത്തിച്ച സെന്തില്‍ എഐഡിഎംകെക്ക വേണ്ടി പ്രചരണ രംഗത്തും സജീവമായിരുന്നു. ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: