തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്നാണ് തന്റെ അഭിപ്രായമെന്നും ഭരണത്തുടര്‍ച്ച കൈവന്നാല്‍ ഇടതുമുന്നണി അഹങ്കരിക്കുമെന്നും എഴുത്തുകാരനും രാഷ്ട്രീയചിന്തകനുമായ ഡോ.എം.എന്‍. കാരശ്ശേരി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചില്‍.
അഹങ്കാരമാണ് ഇടതുമുന്നണിയുടെ വലിയ പ്രശ്നം. യുഡിഎഫിന്റെ വലിയ പ്രശ്നം അഴിമതിയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സത്യാനന്തര (പോസ്റ്റ് ട്രൂത്ത്) കാലഘട്ടമാണിത്. യുഎസിലെ കമ്പനിയുമായി ചേര്‍ന്ന് നടത്തിയ മത്സ്യബന്ധനക്കരാര്‍ മേഴ്സിക്കുട്ടിയമ്മ നിഷേധിച്ചെങ്കിലും പിന്നീട് അത് നുണയാണെന്ന് തെളിഞ്ഞു. പണ്ടാണെങ്കില്‍ ഇങ്ങിനെയൊരു മന്ത്രിക്ക് തുടരാന്‍ കഴിയുമോ? മന്ത്രി കെടി ജലീല്‍ കളവു പറഞ്ഞോ എന്നതു സംബന്ധിച്ചൊരു ടിവി ചര്‍ച്ച നടന്നു. അതില്‍ പങ്കെടുത്ത സിപിഎമ്മിന്റെ എം.എന്‍. കൃഷ്ണദാസിന്റെ വാദമിതായിരുന്നു: ‘ആരൊക്കെ കളവ് പറയുന്നു. ജലീല്‍ പറഞ്ഞത് എത്രയോ ചെറിയ ഒന്നുമാത്രം’. അഴിമതിയേക്കാള്‍ വലിയ പ്രശ്നം സ്ത്രീ ആയിരുന്നു മലയാളിക്ക്. എന്നാല്‍ സോളര്‍ വിവാദം വന്നതോടെ അത് മാറി. ഇടതുമുന്നണി ഭരണത്തിലാകട്ടെ സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും അതിനെ പുതിയൊരു തലത്തിലേക്കുയര്‍ത്തി.കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത ആരോപണങ്ങളാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനു നേരെ ഉയര്‍ന്നത്. എക്കാലവും സ്പീക്കര്‍ പദവിയ്ക്ക് കേരളം വലിയ വില കല്പിച്ചിരുന്നു. ഇന്ന് അതില്ല.,’ അദ്ദേഹം വിശദീകരിച്ചു.
‘ഈ തെരഞ്ഞെടുപ്പിന്റെ ഫലം പ്രവചനാതീതമാണെന്നും ഒരു പാര്‍ട്ടിയിലും അംഗത്വമില്ലാത്ത, ഒരു മുന്നണിയോടും കൂറില്ലാത്ത ചെറിയൊരു വിഭാഗമാണ് കേരളത്തില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സ്വ്പന സുരേഷ്, ശിവശങ്കര്‍ വിഷയങ്ങളും കോടിയേരിയുടെ മക്കള്‍ ഉള്‍പ്പെട്ട കേസുകളും ഇടതിന് തിരിച്ചടിയാകും. മാണിയെ അഴിമതിക്കാരനാക്കിയ ഇടതുമുന്നണി തന്നെ അദ്ദേഹത്തിന്റെ മകനെ കൂടെക്കൂട്ടിയതും സ്ഥാനാര്‍ത്ഥി നിര്ണയത്തിലുയരുന്ന അപസ്വരങ്ങളും ഇടതിന് തലവേദനയാകും,’ അദ്ദേഹം വ്യക്തമാക്കി.
‘ബിജെപി കേരളത്തില്‍ വളരും. ഇടതുമുന്നണിയിലെയും വലതുമുന്നണിയിലെയും അന്തഛിദ്രം അതിന് കാരണമാണ്. ഇ.ശ്രീധരന്, നടന്മാരായ സുരേഷ് ഗോപി, ദേവന്, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയ സെലിബ്രിറ്റികളുടെ വരവ് ബിജെപിയ്ക്ക് ഗുണം ചെയ്തു. വെറുക്കപ്പെടേണ്ടവരല്ല ബിജെപിയെന്ന ധാരണ വളര്‍ത്താന്‍ കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം പത്തനംതിട്ട, തിരുവനന്തപുരം, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ കൂടാനാണ് സാധ്യത,’ അദ്ദേഹം വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: