തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ഒരു മലയാളിയുടെ കഴുത്തില്‍ മുറുകുന്ന കടബാധ്യത എത്രയെന്നോ?- അരലക്ഷത്തിലധികം രൂപ. കൃത്യമായി പറഞ്ഞാല്‍ 55,778.34 രൂപയാണ് ഓരോ മലയാളിക്കും മേല്‍ കെട്ടിവെയ്ക്കപ്പെട്ട കടം.
ദി പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് വിവരാവകാശരേഖ വഴി ലഭിച്ച കണക്കുകളാണ് സംസ്ഥാനത്തിന്റെ സാമ്പത്തികബാധ്യത കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്.
57മാസമാണ് പിണറായി സര്‍ക്കാര്‍ കേരളം ഭരിച്ചത്. ഇക്കാലയളവില്‍ 84,457.49 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിന് വരുത്തിവെച്ചിരിക്കുന്നത്. നേരത്തെ ഉമ്മന്‍ചാണ്ടി അധികാരത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ കേരളത്തിന്റെ ബാധ്യത 1.09 ലക്ഷം കോടി രൂപയായിരുന്നു. രണ്ടുസര്‍ക്കാരുകളും വരുത്തിവെച്ച കടം കൂട്ടുമ്പോള്‍ 1.94 ലക്ഷം കോടി രൂപ.
ഉമ്മന്‍ചാണ്ടി ഭരിച്ചിറങ്ങുമ്പോള്‍ ഓരോ മലയാളിയുടെയും കടം 32,129 രൂപ വീതമായിരുന്നു. എന്നാല്‍ പിണറായി ഭരണം അവസാനിക്കുമ്പോള്‍ 23,000 രൂപ കൂടി ചേര്‍ന്ന് മലയാളിയുടെ ആളോഹരി കടബാധ്യത 55778 രൂപ വീതമായി.
2020-21 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ വരെ സംസ്ഥാനത്തിന് ആകെ ലഭിച്ച റവന്യൂ വരുമാനം വെറും 61,670 കോടി മാത്രമാണ്. ഈ വരുമാനം കൂടുതലും ചെലവഴിക്കുന്നത് ജീവനക്കാരുടെ ശളത്തിനും പെന്‍ഷനും വേണ്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: