കൊട്ടാരക്കര: സിറ്റിംഗ് എംഎല്‍എയായ അയിഷ പോറ്റിയെ പിന്തുണച്ച് കൊട്ടാരക്കരയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ തുണച്ചില്ല. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് അയിഷ പോറ്റി പുറത്തായി.
പകരം മുന്‍ എംപി കെ.എന്‍. ബാലഗോപാലിനെ രംഗത്തിറക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. കെ.എന്‍. ബാലഗോപാല്‍ ആദ്യമായാണ് ജില്ലയില്‍ നിന്ന് നിയമസഭയിലേക് മത്സരിക്കുന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയില്‍ ബാലഗോപാല്‍ മത്സരിക്കുന്ന കൊട്ടാരക്കര മണ്ഡലം ശ്രദ്ധേയമാകും. എന്നാല്‍ അയിഷ പോറ്റിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എതിര്‍പ്പ് ഉള്ളതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: