ന്യൂദല്‍ഹി: എല്ലാവരും ജന്‍ ഔഷധി കേന്ദ്രങ്ങളില്‍നിന്ന് കുറഞ്ഞവിലയില്‍ മരുന്നുകള്‍ വാങ്ങണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജന്‍ ഔഷധി ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച ‘പ്രധാന്‍മന്ത്രി ഭാരതീയ ജനൗഷധി പരിയോജന’യുടെ ഗുണഭോക്താക്കളുമായി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
‘മരുന്നുകള്‍ക്ക് വില കൂടുതലാണ്. അതുകൊണ്ടാണ് പാവപ്പെട്ടവക്കുവേണ്ടി പിഎം ‘ജന്‍ ഔഷധി’ യോജന നമുക്കുള്ളത്. ഇത് അവരുടെ പണം ലാഭിക്കുന്നു. മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിച്ചതുമൂലം പാവപ്പെട്ടവര്‍ 9,00 കോടി രൂപ ലാഭിച്ചു. വിലക്കൂടുതല്‍ കാരണം മരുന്ന് വാങ്ങാതിരുന്ന ചിലര്‍ ഇപ്പോള്‍ വാങ്ങുന്നു. ജന്‍ ഔഷധി കേന്ദ്രത്തില്‍നിന്ന് വിലക്കുറവില്‍ മരുന്നുകള്‍ വാങ്ങാൻ ഞാന്‍ ആളുകളോട് ആവശ്യപ്പെടുന്നു. ആളുകള്‍ മോദി കി ദുകാന്‍ എന്ന് വിളിക്കുകയാണെങ്കില്‍ അവിടെനിന്ന് വാങ്ങുക’- പ്രധാനമന്ത്രി പറഞ്ഞു.
ജനൗഷധിയില്നിന്ന് ലഭിക്കുന്ന നേട്ടത്തെക്കുറിച്ച് മധ്യപ്രദേശില്‍നിന്നുള്ള റുബീന എന്ന സ്ത്രീയുടെ അനുഭവം കേട്ടശേഷം സംസാരിക്കുകയായിരുന്നു മോദി. അവര്‍ വിശദീകരിച്ചതിങ്ങനെ: ‘എന്റെ മകന് ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. മാസം തോറും 5,000 രൂപ മുടക്കിയാണ് അവനുവേണ്ടി മരുന്നുകള്‍ വാങ്ങിയിരുന്നത്. ഇത് താങ്ങാനായിരുന്നില്ല. തുടര്‍ന്ന് അയല്‍വാസി ‘മോദി ജി കി ദുകാനി’ല്‍ വിലക്കുറവില്‍ മരുന്നുകള്‍ ലഭിക്കുമെന്ന് പറഞ്ഞു. ഞാന്‍ അവിടെയെത്തി 2,000 രൂപയ്ക്ക് മരുന്നുകള്‍ വാങ്ങി. മോദി ജി സഹായിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്’- റുബീന പറഞ്ഞു.
ഷില്ലോംഗിലുള്ള നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ദിരാഗാന്ധി റീജിണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സസിലെ 7,500-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: