തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജ കോവിഡ് വാക്സിന് കുത്തിവയ്പ്പെടുക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യപകമായി ട്രോളായി പ്രചരിച്ചതിനു മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍.പ്രധാനമന്ത്രി ശുചീകരണ പ്രവര്‍ത്തി നടത്തുന്ന ചിത്രമൊക്കെ കാണിച്ച് ആക്ഷേപിച്ചിരുന്നതിന് തിരികെ കിട്ടി എന്നു കരുതി ശൈലജ ടീച്ചറെ ട്രോളുന്നവരോട് ക്ഷമിച്ചേക്കുക എന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം-
കോവിഡ് വാക്സിന് സ്വീകരിച്ച് മാതൃകയാവുക , പ്രേരണയാവുക എന്നത് പൊതുപ്രവര്‍ത്തകരുടെ കടമയാണ്. ശൈലജ ടീച്ചര്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്ന ആ ചിത്രം വാക്സിന് ഭയാശങ്കയില്ലാതെ സ്വീകരിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണയാവും എന്നുള്ളതു കൊണ്ടാണ് അവര്‍ ഫോട്ടോക്കു വേണ്ടി പോസ് ചെയ്തിട്ടുള്ളത്. തികച്ചും അഭിനന്ദനാര്‍ഹം.
ഇനി സഖാക്കളോടാണ് . ഇത്തരം സന്ദര്‍ഭങ്ങളില്‍ നാട്ടുകാര്‍ക്ക് പ്രേരണ നല്കാന് ഇത്തരം ഫോട്ടോകള്‍ മന്ത്രിമാരും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒക്കെ എടുക്കുന്നത് സ്വാഭാവികമാണ്. സ്വച്ഛ് ഭാരത് പദ്ധതിക്കായി പ്രധാനമന്ത്രി ശുചീകരണ പ്രവര്‍ത്തി നടത്തുന്ന ചിത്രമൊക്കെ കാണിച്ച് ആക്ഷേപിച്ചിരുന്നതിന് തിരികെ കിട്ടി എന്നു കരുതി ശൈലജ ടീച്ചറെ ട്രോളുന്നവരോട് ക്ഷമിച്ചേക്കുക .
പ്രതികരിക്കാൻ ഇവിടെ എഴുതുക: