തേഞ്ഞിപ്പലം: മുപ്പത്തിരണ്ടാമത് ദേശീയ ദക്ഷിണ മേഖലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും തമിഴ്നാടിന്റെ കുതിപ്പ്. 24 സ്വര്‍ണവും 29 വെള്ളിയും 21 വെങ്കലവുമടക്കം 491.5 പോയിന്റമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആതിഥേയരായ കേരളമാണ് രണ്ടാമത്. 17 സ്വര്‍ണം, 28 വെള്ളി, 22 വെങ്കലമടക്കം 450.5 പോയിന്റ്. 14 സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവുമടക്കം 249 പോയിന്റുമായി കര്‍ണാടകയാണ് മൂന്നാമത്.
11 പുതിയ റെക്കോഡുകളാണ് ഇന്നലെ പിറന്നത്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അപര്‍ണ റോയ്, ലോങ്ജമ്പില്‍ ആന്‍സി സോജന്, ഹാമര്‍ത്രോയില്‍ കെസിയ മറിയം ബെന്നി, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ തമിഴ്നാടിന്റെ എം. ഷാര്‍മിള, 400 മീറ്ററില്‍ കര്‍ണാടകയുടെ പ്രിയ മോഹന്‍, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തെലങ്കാനയുടെ അഗസാര നന്ദിനി, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ തമിഴ്നാടിന്റെ ശക്തി മഹേന്ദ്രന്, 400 മീറ്ററില്‍ എസ്. ഭരത്, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ കര്‍ണാടകയുടെ പവന നാഗരാജ്, ഷോട്ട്പുട്ടില്‍ രൂബശ്രീ കൃഷ്ണമൂര്‍ത്തി, ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ബൊപ്പണ്ണ എന്നിവരാണ് ഇന്നലെ റെക്കോഡ് കുറിച്ചത്. കേരളം ഇന്നലെ 10 സ്വര്‍ണവും 18 വെള്ളിയും എട്ട് വെങ്കലവുമാണ് സ്വന്തമാക്കിയത്. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഡിസ്കസില്‍ കെ.സി. സെര്വാന്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഹനാന്, 800 മീറ്ററില്‍ അജയ് കെ. വിശനാഥ്, അണ്ടര്‍14 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ സായിനന്ദന, അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ അപര്ണറോയ്, ആന്‍സി സോജന്, കെസിയ മറിയം ബെന്നി, ഇതേ വിഭാഗം ആണ് പോള്‍വോള്‍ട്ടില്‍ അതുല്‍ രാജ്, അണ്ടര്‍ 18 പെണ് 800 മീറ്ററില്‍ സ്റ്റെഫി സാറാ കോശി, ഹൈജമ്പില്‍ റോഷ്ന അഗസ്റ്റിന് എന്നിവരാണ് ഇന്നലെ കേരളത്തിനായി സ്വര്‍ണമണിഞ്ഞവര്‍.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ തൃശൂര്‍ നാട്ടികയിലെ അഞ്ജലി. ഇ.എസ്, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ അലന് ബിജു, അണ്ടര്‍ 18 പെണ് 3000 മീറ്ററില്‍ കെ.പി. സനിക, 400 മീറ്ററില്‍ സാനിയ ട്രീസ ടോമി, ഇതേ വിഭാഗം ഹൈജമ്പില്‍ കെ.സി. അഞ്ജിമ, ആണ്‍കുട്ടികളുടെ ഇതേ വിഭാഗം 800 മീറ്ററില്‍ അഭിനവ് സജീവന്, അണ്ടര്‍ 16 വിഭാഗത്തില്‍ അല്‍ബ മനോജ്, 800 മീറ്റില്‍ എം. മേഘ, ഇതേ വിഭാഗം 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇ.എസ്. ശിവപ്രിയ, ഇതേ വിഭാഗം ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ മഹേഷ്, 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ നോഹ സെബി ആന്റണി, 800 മീറ്ററില്‍ ഇന്ദ്രനാഥന്. എസ്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജംഷീല. ടി.ജെ, ലോങ്ജമ്പില്‍ സാന്ദ്ര ബാബു, ഹൈജമ്പില്‍ ഗായത്രി ശിവകുമാര്‍, ഹാമര്‍ത്രോയില്‍ അതുല്യ. പി.എ, ഇതേ വിഭാഗം ആണ്‍കുട്ടികളുടെ ഇനത്തില്‍ മനു. ടി.എസ്, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ അലന് ബിജു തുടങ്ങിയവര്‍ കേരളത്തിനായി വെള്ളി മെഡല്‍ നേടി.
റെക്കോഡുകളുടെ പെരുമഴ തേഞ്ഞിപ്പലം: മുപ്പത്തിരണ്ടാമത് ദക്ഷിണേന്ത്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം റെക്കോഡുകളുടെ പെരുമഴ. ഇന്നലെ മാത്രം 11 പുതിയ റെക്കോഡുകള്‍ പിറന്നു. ആദ്യ ദിനം പിറന്ന മൂന്ന് റെക്കോഡുകളടക്കം ചാമ്പ്യന്‍ഷിപ്പിലെ ആകെ റെക്കോഡകളുടെ എണ്ണം 14 ആയി.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ തൃശൂര്‍ നാട്ടികയിലെ ആന്‍സി സോജന് പുതിയ റെക്കോഡിന് അവകാശിയായി. 6.28 മീറ്റര്‍ ചാടിയ ആന്‍സിക്ക് മുന്നില്‍ വഴിമാറിയത് 2004-ല്‍ കേരളത്തിന്റെ തന്നെ രശ്മി ബോസ് സ്ഥാപിച്ച 6.15 മീറ്ററിന്റെ റെക്കോഡ്. വെള്ളിയും കേരളത്തിന്. 5.91 മീറ്റര്‍ ചാടിയ സാന്ദ്ര സാബുവിനാണ് രണ്ടാം സ്ഥാനം. കര്‍ണാടകയുടെ രോഹിത ചൗധരി 5.88 മീറ്റര്‍ ചാടി വെങ്കലം നേടി.
ഇതേ വിഭാഗം പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ കേരളത്തിന്റെ കെസിയ മറിയം ബെന്നി പുതിയ റെക്കോഡിന് അവകാശിയായി. 49 മീറ്റര്‍ എറിഞ്ഞ കെസിയയുടെ കൈക്കരുത്തിന് മുന്നില്‍ പഴങ്കഥയായത് 2000-ല്‍ തമിഴ്നാടിന്റെ ജി. ശുഭ സ്ഥാപിച്ച 47.92 മീറ്ററിന്റെ റെക്കോഡ്. ഇൗയിനത്തില്‍ വെള്ളിയും കേരളത്തിനാണ്. 39.39 മീറ്റര്‍ എറിഞ്ഞ അതുല്യ. പി.എയ്ക്കാണ് രണ്ടാം സ്ഥാനം. തമിഴ്നാടിന്റെ ജാന്‍വി രത്നവേല്‍ വെങ്കലം സ്വന്തമാക്കി.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ തമിഴ്നാടിന്റെ ശക്തി മഹേന്ദ്രന് 4.56 മീറ്റര്‍ ചാടി 2012-ല്‍ കേരളത്തിന്റെ എബിന് സണ്ണി സ്ഥാപിച്ച 4.55 മീറ്ററിന്റെ റെക്കോഡ ് തിരുത്തി . 3.80 മീറ്റര്‍ ചാടിയ കേരളത്തിന്റെ ആനന്ദ് മനോജ് വെള്ളി നേടി.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ കര്‍ണാടകയുടെ പവന നാഗരാജ് പുതിയ റെക്കോഡിന് അവകാശിയായി. 1.68 മീറ്റര്‍ ചാടിയ പവനയ്ക്ക് മുന്നില്‍ പഴങ്കഥയായത് 2003-ല്‍ കര്‍ണാടകയുടെ കാവ്യ മുത്തണ്ണ സ്ഥാപിച്ച 1.65 മീറ്ററിന്റെ റെക്കോഡ്.
ഇതേ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ തമിഴ്നാടിന്റെ രൂബശ്രീ കൃഷ്ണമൂര്‍ത്തി 14.11 മീറ്റര്‍ എറിഞ്ഞ് പുതിയ റെക്കോഡ് സ്ഥാപിച്ചു. 2017-ല്‍ തമിഴ്നാടിന്റെ തന്നെ ജെന്‍സി സൂസന് സ്ഥാപിച്ച 13.26 മീറ്ററിന്റെ റെക്കോഡാണ് രൂബശ്രീ തിരുത്തിയത്. വെള്ളി നേടിയ തമിഴ്നാടിന്റെ തന്നെ വി. മധുമിതയും നിലവിലെ റെക്കോഡ് തിരുത്തി. 13.80 മീറ്ററാണ് മധുമിത എറിഞ്ഞത്. ഇതേ വിഭാഗം ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കര്‍ണാടകയുടെ ബൊപ്പണ്ണ 1:56.21 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പുതിയ റെക്കോഡിന് അവകാശിയായത്. 2001-ല്‍ ആന്ധ്രയുടെ അപ്പാറാവു സ്ഥാപിച്ച 1:57.8 റെക്കോഡാണ് ബൊപ്പണ്ണയ്ക്ക് മുന്നില്‍ വഴിമാറിയത്. കേരളത്തിന്റെ ഇന്ദ്രനാഥന് 1:59.98 സെക്കന്‍ഡില്‍ വെള്ളിയും തെലങ്കാനയുടെ ഷീലം ഗോപീചന്ദ് വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: