ഹരിപ്പാട്: എന്‍ടിപിസിയുടെ കായംകുളം നിലയത്തില്‍ നിന്നും 92 മെഗാവാട്ടിന്റെ സൗരവൈദ്യുതിയുടെ ഉല്‍പ്പാദനം അടുത്ത ഒക്ടോബറില്‍ കമ്മീഷന് ചെയ്യും. മാര്‍ച്ചില്‍ അഞ്ച് മെഗാവാട്ടിന്റെ ഉല്‍പ്പാദനം തുടങ്ങും. പദ്ധതിക്ക് ആവശ്യമുളള പാനലുകള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇറക്കുമതിയിലുണ്ടായ താമസം കൊണ്ടാണ് മാര്‍ച്ചില്‍ പൂര്‍ണമായും കമ്മീഷന് ചെയ്യാന്‍ കഴിയാത്തത്. മൂന്ന് യൂണിറ്റുകളിലായാണ് പദ്ധതിയുടെ നിര്‍മാണം 50 മെഗാവാട്ട്, 22 മെഗാവാട്ട് , 20 മെഗാവാട്ട് എന്നിങ്ങനെയാണ് യുണിറ്റുകള്‍ 464.86 കോടി രൂപയാണ് പദ്ധതി ചെലവ്.
സൗരവര്ദ്ധനിയില് നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യൂതി യുണിറ്റിന് 3.16 രൂപ നിരക്കില്‍ കെഎസ്ഇബി വാങ്ങി കൊള്ളാമെന്ന് എന്‍ടിപിസിയുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. അടുത്ത 25 വര്‍ഷത്തേക്കാണ് കരാര്‍. സൗരപദ്ധതിക്കാവശ്യമായ സ്വിച്ച് യാര്‍ഡിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. എന്‍ടിപിസി ഏറ്റെടുത്ത കായലിലാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത്. വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന സോളാര്‍ പാനല്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ച് വൈദ്യൂതി ഉല്‍പ്പാദനം കുട്ടാന്‍ എന്‍ടിപിസി ആലോചിക്കുന്നതായി ജനറല്‍ മാനേജര്‍ ബി.വി. കൃഷ്ണന്, ഉദ്യോഗസ്ഥരായ പി.വി. കുര്യന്, എം. ബാലസുബ്രഹ്മണ്യം എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: