ചെന്നൈ: സ്വര്‍ണ പണയ വായ്പകള്‍ എഴുതിത്തള്ളി എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍. 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളാണ് തമിഴ്നാട് എഴുതിതള്ളിയത്. കൊറോണ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വായ്പകള്‍ നല്‍കിയിരുന്നു. ഇതു എഴുതിതള്ളിയതോടെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്.
ലോക്ഡൗണ്‍ സമയത്ത് പണയംവച്ച സ്വര്‍ണം വീണ്ടെടുക്കാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഈ നടപടി സഹായിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: