കോഴിക്കോട്: ചരിത്രത്തിലെ ഒരു നെരിപ്പോടായി നീറിക്കൊണ്ടിരിക്കുന്ന സംഭവമാണ് മാറാട് കൂട്ടക്കൊലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മാറാട് ഹിന്ദു കൂട്ടക്കൊല ശരിയായി അന്വേഷിക്കപ്പെടുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നെങ്കില്‍ കേരളത്തിലെ ഇസ്ലാമിക തീവ്രവാദം അവസാനിപ്പിക്കാനാകുമായിരുന്നു. എന്നാല്‍ മാറി വന്ന എല്ലാ സര്‍ക്കാരുകള്‍ കേസിലെ അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് ശ്രമിച്ചതെന്നും അദേഹം പറഞ്ഞു. വിജയ യാത്രയുടെ ഭാഗമായി മാറാട് കടപ്പുറത്ത് നടന്ന പരിപാടിയില്‍ മാറാട് ബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
ഏക പക്ഷീയമായ കൂട്ടക്കൊലയാണ് മാറാട് നടന്നത്. വിദേശത്ത് പരിശീലനം ലഭിച്ച തീവ്രവാദികളായിരുന്നു കലാപകാരികള്‍ക്ക് അന്ന് പരിശീലനം നല്‍കിയത്. അവര്‍ക്ക് വിദേശ സഹായവും ലഭിച്ചു. കേസ് അട്ടിമറിക്കാനാണ് അന്നത്തെ ആന്റണി സര്‍ക്കാര്‍ ശ്രമിച്ചത്. പിണറായി സര്‍ക്കാരുള്‍പ്പെടെ അതിന് ശേഷം വന്ന ഭരണാധികാരികളും അതേ നയം തന്നെ തുടര്‍ന്നുപോന്നു. സമരങ്ങള്‍ നടന്നതിന്റെ ഭാഗമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരുകള്‍ അവന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവക്കുകയാണ് ചെയ്തതെന്നും സുരേന്ദ്രന് ഓര്‍മിപ്പിച്ചു.
കെ. സുരേന്ദ്രന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേഷ് എന്നിവര്‍ മാറാട് ബലിദാനികളുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന ഉപാധ്യക്ഷന്‍ സദാനന്ദന് മാസ്റ്റര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ വികെ സജീവന് എന്നിവര്‍ പരിപാടില്‍ പങ്കെടുത്തു.
വിജയ യാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി മലപ്പുറം ജില്ലയിലേയ്ക്ക് പ്രവേശിച്ചു. ജില്ല അതിര്‍ത്തിയായ ചേളാരിയില്‍ ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: