കൊല്‍ക്കത്ത: ബംഗാളി നടി പായെല്‍ സര്‍ക്കാര്‍ വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ സാന്നിധ്യത്തില്‍ കൊല്‍ക്കത്തയിലായിരുന്നു പാര്‍ട്ടി പ്രവേശനം. കഴിഞ്ഞദിവസം മുന്‍ ക്രിക്കറ്റ് താരം അശോക് ദിന്ദയും, കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെയും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അര്ജുന് സിംഗിന്റെയും സാന്നിധ്യത്തില്‍, ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
കഴിഞ്ഞയാഴ്ച പ്രമുഖ നടന് യാഷ് ദാസ്ഗുപത് ബിജെപിയിലെത്തിയതിനു പിന്നാലെയാണ് ഇരുവരുടെയും പാര്‍ട്ടിയിലേക്കുള്ള വരവ്. പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ബിജെപിയിലേക്കുള്ള പ്രമുഖരുടെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: