ന്യൂദല്‍ഹി: കേരളത്തില്‍ ഒഴികെ ബിജെപിക്കെതിരേ സഖ്യത്തിലായ കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് അടുക്ക് തോറും കൂടുതല്‍ വെട്ടിലേക്ക്. കേരള അതിര്‍ത്തി കഴിഞ്ഞാല്‍ ഇരുപാര്‍ട്ടികളേയും കൊടികള്‍ ഒരു കമ്പിലാണ് പ്രവര്‍ത്തകര്‍ കെട്ടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സിപിഎം നേതാക്കളും തിരിച്ചും വോട്ട് അഭ്യര്‍ത്ഥിക്കേണ്ട അവസ്ഥിയിലാണ്. എന്നാല്‍, ഇതില്‍ കൂടുതല്‍ പ്രതിസന്ധിയിലായത് കോണ്‍ഗ്രസാണ്. തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ അല്പമെങ്കിലും ഭരണസാധ്യത വിലയിരുത്തപ്പെടുന്നത് കേരളത്തിലാണ്. അതിനാല്‍, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കുന്ന നടപടികളില്‍ നിന്ന് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പിന്മാറണമെന്ന് സംസ്ഥാന നേതൃത്വം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ നിന്ന് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി ഒഴിഞ്ഞുനില്ക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം വേദി പങ്കിടാന്‍ രാഹുല്‍ ഗാന്ധി ഉണ്ടാകില്ല. ഞായറാഴ്ച ബ്രിഗേഡ് റോഡ് മൈതാനത്ത് നടന്ന സംയുക്ത റാലിയുടെ പ്രതിനിധിയായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു. വയനാട്ടില്‍ നിന്നുള്ള എംപിയായ രാഹുല്‍ പാര്‍ട്ടി തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നാണ് ന്യായീകരണം. എന്നാല്‍, കോല്‍ക്കത്തില്‍ പോയി യെച്ചൂരിയെ ആലിംഗനം ചെയ്ത ശേഷം കേരളത്തിലെത്തി സിപിഎമ്മിനെ വിമര്‍ശിക്കുന്നതിലെ രാഷ്ട്രീയവൈരുധ്യം കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയുമെന്നും അതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുമുള്ള വിലയിരുത്തലിലാണ് രാഹുലിന്റെ പിന്മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: