ബംഗളൂരു: വിദ്യാർത്ഥിനിയെ ബസിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച അറബി അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഹമ്മദ് സെയ്ഫുള്ള എന്ന 32കാരനായ അറബി അധ്യാപകനെയാണ് ഉപ്പിനംഗഡി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സുള്ളിയയിലുള്ള സ്കൂളില്‍ അറബി അദ്ധ്യാപകനാണ്.
ഉപ്പിനംഗഡിയിൽ നിന്നും ധർമ്മസ്ഥലയിലേയ്ക്ക് പോവുകയായിരുന്ന ബസിൽ ഫിബ്രവരി 23നാണ് വിവാദ സംഭവം നടന്നത്. ബസിനുള്ളില്‍ വിദ്യാർത്ഥിനിയെ നിരന്തരമായി ശല്യം ചെയ്തുകൊണ്ടിരുന്ന സെയ്ഫുള്ള പിന്നീട് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതോടെ പെൺകുട്ടി എതിര്‍ത്തു. ഇതിന് പിന്നാലെ പെൺകുട്ടി കണ്ടക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് ഡ്രൈവര്‍ ബസ് ഉപ്പിനംഗഡി പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തി സെയ്ഫുള്ളയെ പോലീസിന് കൈമാറി. പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്കി.
കഴിഞ്ഞ ദിവസവും ബംഗളൂരുവിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ബംഗളൂരുവിൽ നിന്നും മംഗളൂരുവിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയ്ക്ക് നേരെയും ബസിനുള്ളിൽ ലൈംഗികാതിക്രമം ഉണ്ടായി. റഫീഖ് എന്നയാൾക്കെതിരെയാണ് പരാതി ഉയർന്നത്. എന്നാൽ റഫീഖിന് പിന്തുണയുമായി ഒരു സംഘം ആളുകളെത്തി പെൺകുട്ടിയെ ആക്രമിച്ചു. തുടർന്ന് ഉപ്പിനംഗഡി പോലീസ് സ്ഥലത്തെത്തി റഫീഖിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് മുന്നറിയിപ്പ് നല്കി വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: