ന്യൂദല്‍ഹി: ബഹിരാകാശത്ത് എത്തുന്ന സ്പേസ് ക്രാഫടിന്റെ അല്ലെങ്കില്‍ അതിന്റെ യാത്രയുടെ ഒരു ചിത്രം എടുക്കുക പോലും ദുഷ്കരമായിരുന്നു മുന്‍പൊക്കെ. എന്നാല്‍ ഇന്ന് അതില്‍ പോലും ശാസ്ത്രജ്ഞര്‍ ചരിത്രം കുറിച്ചിരിക്കുന്നു.
നാസയുടെ പേഴ്സിവറന്‍സ് എന്ന റോവറിന്റെ ബഹിരാകാശ യാത്രയുടെ അവസാന നിമിഷങ്ങള്‍ ഏതാണ്ട് മുഴുവനായി തന്നെ വീഡിയോയില്‍ ചിത്രീകരിച്ച് വന്‍ നേട്ടം കൈവരിച്ചിരിക്കുകയാണ് ശാസ്ത്രലോകം. റോവര്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍ കടക്കുന്നതും താഴേക്ക് ഇറങ്ങുന്നതും പാരാഷൂട്ടില്‍ തെന്നിത്തെന്നി ലാന്‍ഡ് ചെയ്യുന്നതും ചൊവ്വയുടെ ഉപരിതലത്തിലേക്ക് കുതിക്കുന്നതും പൊടുന്നനെ അതിന്റെ വേഗം കുത്തനെ കുറയുന്നതും എല്ലാം വീഡിയോയിലുണ്ട്. മാത്രമല്ല ചൊവ്വയിലെ ശബ്ദങ്ങളും ഇതാദ്യമായി റിക്കാര്‍ഡ് ചെയ്തു.
എന്നാല്‍ റോവറില്‍ ഘടിപ്പിച്ച മൈക്രോഫോണില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ശബ്ദങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം ഇതില്‍ ഘടിപ്പിച്ച മറ്റൊരു ഉപകരണം അതിവേഗത്തിലുള്ള ഇറക്കത്തിനിടയിലും റോവര്‍ ഇറങ്ങിയ ജസേറോ ഗര്‍ത്തത്തില്‍ നിന്നുളള ചില ശബ്ദങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള റിക്കാര്‍ഡിങ്ങില്‍ ചൊവ്വയിലെ ചെറുകാറ്റിന്റെ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ റോവര്‍ ഇറങ്ങുന്നതിന്റെ ശബ്ദങ്ങളും. ഇതിനകം ചൊവ്വയുടെ മനോഹരമായ ചില ചിത്രങ്ങള്‍ എടുത്തു നല്‍കിയിട്ടുണ്ട്. ഗര്‍ത്തത്തിന്റെ വിശാലമായ മികച്ച റസല്യൂഷനുള്ള ചിത്രങ്ങളും ലഭിച്ചു. റോവര്‍ തണെറയുള്ളിലുള്ള ഉപകണങ്ങളും മറ്റും പരിശോധിച്ചുവരികയാണ്. അവയുടെ പ്രവര്‍ത്തനം വിലയിരുത്തിയാകും അത് ചൊച്ചയില് ചുറ്റിനടക്കാന്‍ തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: