കോഴിക്കോട്: ഡിവൈഎഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രാഹുല്‍ രാജിന്റെ കൊലവിളി പ്രസംഗത്തെക്കുറിച്ച് വിശദീകരിക്കാനാകാതെ സിപിഎം നേതാക്കള്‍.
യൂത്ത് ലീഗിനെതിരെയായിരുന്നു രാഹുല്‍ രാജിന്റെ പ്രസംഗം. സിപിഎമ്മിനെതിരെ വന്നാല്‍ കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ അവസ്ഥയുണ്ടാകുമെന്നായിരുന്നു കൊലവിളി. അക്കാര്യം യൂത്ത് ലീഗ് ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും രാഹുല്‍ രാജ്.
യുവമോര്‍ച്ച നേതാവും കൂത്തുപറമ്പില്‍ മൊകേരി സ്കൂളില്‍ അധ്യാപകനുമായ കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോള്‍ അതിക്രൂരമായാണ് സിപിഎം ഗുണ്ടകളാല്‍ കൊലചെയ്യപ്പെട്ടത്. എടച്ചേരിയില്‍ സിപിഎമ്മും യുഡിഎഫും തമ്മില്‍ നടന്ന സംഘട്ടനത്തെത്തുടര്‍ന്നാണ് സിപിഎം പ്രതിഷേധ യോഗം നടത്തിയത്. ഇതിലായിരുന്നു രാഹുല്‍ രാജിന്റെ വിവാദപ്രസംഗം. ഇപ്പോള്‍ യുവജനകമ്മീഷന് കോഓര്‍ഡിനേറ്റര്‍ കൂടിയാണ് രാഹുല്‍ രാജ്.
അപവാദപ്രചാരണവുമായി വന്നാല്‍ ഒരു യൂത്ത് ലീഗുകാരനും യൂത്ത് കോണ്‍ഗ്രസുകാരനും പുറത്തിറങ്ങി നടക്കില്ലെന്നും രാഹുല്‍ രാജ് പറഞ്ഞു. പ്രസംഗം വിവാദമായതോടെ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാനാവാതെ കുഴങ്ങുകയാണ് സിപിഎം നേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: