മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഡേയോട് അനുബന്ധിച്ച തീവ്രഇസ്ലാമിക സംഘടന പോപ്പുലര്‍ ഫ്രണ്ട് മലപ്പുറം തേഞ്ഞിപ്പലത്ത് നടത്തിയ റാലി വിവാദത്തില്‍. വിദേഷ്വം നിറഞ്ഞ റാലിയുടെ ദൃശ്യങ്ങള്‍ ഇതിനകം ദേശീയമാധ്യമങ്ങളിലും സമൂഹികമാധ്യമങ്ങളിലും ചര്‍ച്ച ആയിക്കഴിഞ്ഞു. ആര്‍എസ്എസിന്റെ ഗണവേഷധാരികളായ പുരുഷന്മാരെ ചങ്ങലയില്‍ ബന്ധിച്ച തരത്തില്‍ കെട്ടവലിച്ചു കൊണ്ടുപോകുന്നത് റാലിയില്‍ ദൃശ്യമായിരുന്നു. ഒപ്പം, അള്ളാഹു അക്ബര്‍ വിളികളും ആക്രോശവും. തേഞ്ഞിപ്പലത്തെ പ്രധാന വാണിജ്യ കേന്ദ്രമായ ചേലാരിയിലൂടെ റാലി കടന്നു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടീഷുകാരായി വേഷമിട്ടവര്‍, മലബാറിലെ മാപ്പിളവേഷധാരികള് എന്നിവര്‍ ആര്‍എസ്എസ് ഗണവേഷ ധാരികളായവര്ക്കു പിന്നിലുണ്ട്.
ദേശീയമാധ്യമമായ ടൈംസ് നൗ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയ്ക്കെടുത്തു. പരസ്യമായി വിദ്വേഷം വിളമ്പുന്ന ഇത്തരം റാലികള്‍ അനുവദിക്കുന്നതിലെ ഔചിത്യമില്ലായ്മയാണ് മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. 1921ലെ ഹിന്ദുകൂട്ടക്കൊലയുടെ ആഹ്ലാദം പങ്കിടാനാണ് പോപ്പുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നതെന്ന് ആക്ഷേപവും ശക്തമാണ്. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ റാലിയെ ന്യായീകരിച്ചാണ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: