കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുന്ന രീതി ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ പരിഹസിച്ച് വയനാട്ടില്‍ പോസ്റ്ററുകള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരുകയാണ് അതിനിടയിലാണ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെപിസിസി ആസ്ഥാനത്താണ് യോഗം.
കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുന്നത് ഇനിയെങ്കിലും ഒഴിവാക്കണം. സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുകയാണെങ്കില്‍ ഡിസിസി പിരിച്ചുവിടണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. വയനാട് ഡിസിസി യുടെ മുന്നിലും പരിസരപ്രദേശങ്ങളിലും ആണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. സീറ്റ് സംബന്ധിച്ച് യുഡിഎഫും ഘടക കക്ഷികള്‍ക്കുമിടയില്‍ അഭിപ്രായങ്ങളും ഉടലെടുത്തിട്ടുണ്ട്. സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്കാന് ഇതിനകം തന്നെ യുഡിഎഫില്‍ ധാരണയായിട്ടുണ്ട്.
മറ്റ് സീറ്റുകളില്‍ ആരൊക്കെ എന്നതിനേ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് തുടങ്ങുന്നത്. സിറ്റിങ് എംഎല്‍എമാര്‍ക്ക് ആര്‍ക്കെങ്കിലും മണ്ഡലം മാറണോ എന്നും ഇന്ന് ചേരുന്ന യോഗം പരിശോധിക്കും. ഇത്തവണ തൊണ്ണൂറ്റി അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും എന്നാണ് നിലവിലെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: