ന്യൂദല്‍ഹി: രാജ്യത്തിന് വിവിധ വികസനപദ്ധതികള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സമര്‍പ്പിക്കുന്നതിനിടയില്‍ കുമാരനാശാന്റെ കവിതയിലെ രണ്ട് വരി ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതിക്കോ മതത്തിനോ അല്ല വികസനത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന കാര്യത്തില്‍ ഊന്നല്‍ നല്‍കാനുള്ള ഉദ്യമത്തിനിടയിലാണ് പ്രധാനമന്ത്രി കുമാരനാശാനെ ഉദ്ധരിച്ചത്.
‘ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ….’ എന്ന ‘ചണ്ഡാലഭീക്ഷുകി’ എന്ന കവിതയിലെ വരികളാണ് മോദി ചൊല്ലിയത്. വരികള്‍ ഉദ്ധരിച്ച ശേഷം മോദി വിശദമാക്കിയത് ഇതാണ്- ‘ജാതി, മത, രാഷ്ട്രീയ, ലിംഗ വ്യത്യാസമില്ല, വികസനമാണ് പ്രധാനം. രാജ്യത്തിന്റെ ആവശ്യവും വികസനമാണ്’- അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് വേണ്ടി അദ്ദേഹം വെള്ളിയാഴ്ച സമര്‍പ്പിച്ച പദ്ധതികള്‍ ഇവയാണ്. തൃശൂരില്‍ 2000 മെഗാവാട്ടിന്റെ പവര്‍ ട്രാന്സ്മിഷന് പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട്, അരുവിക്കരയിലെ 75എംഎല്‍ഡി ജലസംസ്കരണ പ്ലാന്റ്, തലസ്ഥാനത്ത് 37 കിലോമീറ്റര്‍ ദൂരത്തിലുള്ള ലോകനിലവാരത്തിലുള്ള സ്മാര്‍ട്ട് റോഡ് എന്നീ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ 772 കോടിയുടെ 27 പദ്ധതികളാണ് ഇതുവരെ കേരളത്തില്‍ പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം കേരളത്തിന് 2000 കോടിയുടെ 68 പദ്ധതികള്‍ കൂടി നടപ്പാക്കുമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: