ന്യൂദല്‍ഹി: കൊറോണ വൈറസ് പുതിയ വകഭേദം മറ്റ് രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ കേന്ദ്രം പുതിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടു. യു.കെ. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും ഒഴികെയുള്ള രാജ്യാന്തര യാത്രികര്‍ക്കാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. പുതിയതായ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം പകര്‍ച്ച വ്യാപന സാധ്യത വളരെ കൂടുതലാണെന്നതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിമാന യാത്രയ്ക്ക് പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കണം. എന്നാല്‍ മരണം പോലുള്ള അടിയന്തിര സാഹചര്യത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇളവുണ്ടാകും.
എന്നാല്‍ യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ അവരുടെ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററിയും വെളിപ്പെടുത്തേണ്ടതായുണ്ട്. അതേസമയം കൊറോണ വൈറസ് യുകെ വകഭേദം ഇന്ത്യയില്‍ 187 പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: