തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയതയെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ തീവ്രമെന്ന് താന്‍ പറഞ്ഞിട്ടില്ല. പ്രസംഗത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും വിജയരാഘവന് വ്യക്തമാക്കി. മുസ്ലിം ലീഗ് അടക്കം പാര്‍ട്ടികള്‍ പ്രസംഗം ഏറ്റുപിടിച്ചതോടെയാണ് പറഞ്ഞതില്‍ നിന്ന് വിജയരാഘവന് പിന്നാക്കം പോയത്.
ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്നും അതിനെ ചെറുക്കാന്‍ നമ്മളെല്ലാം ഒരുമിച്ച് നില്‍ക്കണമെന്നുമാണ് എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്രക്ക് കോഴിക്കോട് മുക്കത്ത് നല്കിയ സ്വീകരണത്തില്‍ വിജയരാഘവന് പറഞ്ഞത്. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: