തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസിന് തുരുപ്പുചീട്ടായി സന്തോഷ് ഈപ്പന്റെ കുറ്റസമ്മതമൊഴി. ചൊവ്വാഴ്ച നാടകീയമായി കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് നിര്‍ണ്ണായകമായ മൊഴികള്‍ സന്തോഷ് ഈപ്പന് കസ്റ്റംസിന് നല്‍കിയത്.
ഈ മൊഴികള്‍ ഡോളര്‍ കടത്ത് കേസിലെ സുപ്രധാന പ്രതിയായ ഖാലിദ് അലി ഷൗക്രിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിക്കാന്‍ കസ്റ്റംസിന് സഹായകരമാകും. കസ്റ്റംസ് ചൊവ്വാഴ്ച സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം നല്‍കിയതില്‍ അസ്വാഭാവികത ആരോപിക്കപ്പെട്ടിരുന്നു.
പുതിയ സാഹചര്യത്തില്‍ സന്തോഷ് ഈപ്പനെ മാപ്പ് സാക്ഷിയാക്കാനും സാധ്യതയുള്ളതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: