കൊല്ലം: കുട്ടികള്‍ക്ക് പഠിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉറപ്പുവരുത്തണമെന്ന് പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ദേശീയ കമ്മീഷന്. ജില്ലയില്‍ ആര്‍ടിഇ എത്രത്തോളം നടപ്പാക്കുന്നു എന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറോട് കമ്മീഷന് നിര്‍ദേശം നല്കി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ ആവിഷ്ക്കരിച്ചിട്ടുള്ള ശിശുക്ഷേമ പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയതു വഴി ജില്ല ശിശുസൗഹൃദത്തില്‍ മാതൃകയായെന്നും ഡോ. ജി.ആര്. ആനന്ദ് പറഞ്ഞു. ശിശുസംരക്ഷണം സംബന്ധിച്ച് ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയിലെ കെയര്‍ ഹോമുകളില്‍ താമസിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികളില്‍ 17 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. ശിശു സംരക്ഷണ സമിതി ജില്ലാ അധ്യക്ഷന്‍ കെ.പി. സജിനാഥ്, എഡിഎം അലക്സ് .പി തോമസ്, ആസിഫ് .കെ യൂസഫ്, പോലീസ് കമ്മീഷണര്‍ ടി. നാരായണന്, കെ.ബി. രവി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: