ഭോപാല്‍: മധ്യപ്രദേശിലെ സിധിയില്‍ ബസ് കനാലിലേക്ക് വീണ് 38 പേര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 50 യാത്രക്കാരുള്‍പ്പെടെ 54 പേരടങ്ങിയ ബസ് ഡ്രൈവര്‍ക്ക് നിയന്ത്രണം വിട്ട സാഹചര്യത്തില്‍ കനാലിലേക്ക് മറിയുകയായിരുന്നു. സിധി ജില്ലയിലെ പാറ്റ്ന ഗ്രാമത്തിലെ പാലത്തില്‍ നിന്നുമാണ് നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞത്. കനാലിന് നല്ല ആഴമുള്ളതിനാല്‍ പൂര്‍ണ്ണമായും ബസ് വെള്ളത്തില്‍ താഴ്ന്നതിനാല്‍ പുറത്ത് നിന്ന് കാണാന്‍ കഴിയാത്ത നിലയിലായിരുന്നു.
ഏഴ് പേര് കനാലില്‍ നിന്നും നീന്തിരക്ഷപ്പെട്ടതായി ഐജി ജോഗ പറഞ്ഞു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകടം സംഭവിച്ച് അധികം വൈകാതെ സംസ്ഥാന ദുരന്ത നിവാരണ സേന തിരച്ചിലിനെത്തി. കനാലിലെ വെള്ളത്തിന്റെ നില താഴ്ത്താന്‍ ബന്‍സാഗര്‍ കനാലില്‍ നിന്നും വെള്ളം സിഹാവല്‍ കനാലിലേക്ക് ഒഴുക്കിവിട്ടു.
മുഖ്യമന്ത്രി ജില്ലാകള്കടറെ കണ്ട് രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ജലവിഭവ മന്ത്രി തുള്‍സീറാം സിലാവത്തും പഞ്ചായത്ത് ചുമതലയുള്ള കേന്ദ്ര സഹമന്ത്രി രാംഖേലവാന്‍ പട്ടേലും വിമാനത്തില്‍ ദുരന്തസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: