തൃശൂര്‍: സംസ്ഥാനത്ത് പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം നല്‍കേണ്ട നഷ്ടപരിഹാരതുക വിതരണം ചെയ്യുന്നതിലും ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഗുരുതരവീഴ്ച വരുത്തിയതായി ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്.
പിന്‍വാതില്‍ നിയമനങ്ങളിലൂടെ പട്ടികജാതി സംവരണം അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പട്ടികജാതി സംവരണം അട്ടിമറിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. 1967 പട്ടികജാതി സംവരണ തസ്തികകളില്‍ നിയമനം നടത്തിയിട്ടില്ല. ആയിരക്കണക്കിന് പട്ടികജാതി ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആശ്രിത നിയമന പ്രകാരമുള്ള ജോലി പട്ടികവിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടില്ല.
പട്ടികജാതി ഉദ്യോഗാര്‍ത്ഥികളോടുള്ള പിഎസ്സിയുടെ അവഗണന അവസാനിപ്പിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദ് ചെയ്യുക, പട്ടികജാതി സംവരണ തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക, പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതിമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ ജില്ലാ പിഎസ്സി ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഷാജുമോന്‍ വട്ടേക്കാട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: