ന്യൂദല്‍ഹി: കേരളത്തില്‍ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കില്‍ അത് പിണറായി വിജയനാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കേരളത്തിലെ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച എസ്. ഹരീഷിന്റെ മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്കാരം നല്‍കിയതിലൂടെ പിണറായിയും കൂട്ടരും നല്കുന്ന സന്ദേശമെന്താണെന്ന് അദേഹം ചോദിച്ചു. ശബരിമലയില്‍ വിശ്വാസികളുടെ ചങ്കില് കത്തിയിറക്കിയ പിണറായി വിജയനില്‍ നിന്ന് ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം സര്‍ക്കാര്‍ മുഖവിലയ്ക്കുപോലും എടുക്കുന്നില്ല എന്നതിന്റെ തുടര്‍ച്ചയായി വേണം മീശയ്ക്ക് പുരസ്കാരം നല്കിയ പ്രഖ്യാപനത്തെ കാണാന്‍.
ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അവഹേളിച്ച നോവലിന് പിണറായി സര്‍ക്കാര്‍ താമ്രപത്രം നല്‍കുന്നത് കരുതിക്കൂട്ടിയാണ്. അവാര്‍ഡ് നിര്‍ണയ സമിതിയുടെ തീരുമാനമെന്ന് പറഞ്ഞ് തടിതപ്പാമെന്ന് പിണറായി വിജയന് സര്‍ക്കാര്‍ ശ്രമിക്കേണ്ട. മീശ നോവലിലെ വിവാദ ഭാഗം 2018 ജൂലൈയില്‍ ഫേസ്ബുക്കില്‍ ഇടാന്‍ എം.വി ജയരാജന് അന്ന് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയായിരുന്നോ എന്നു കൂടി വ്യക്തമാക്കണം.
ഹൈന്ദവബിംബങ്ങളെയും, സ്ത്രീകളെയും അപമാനിക്കുന്നവരെ ആദരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുകയെന്ന ഇടത് നയം അവാര്‍ഡ് പ്രഖ്യാപനത്തിലും പ്രകടമാണ്. വിശ്വാസികളായ ഹൈന്ദവ സ്ത്രീകള്‍ക്ക് മീശ ഉണ്ടാക്കിയ വേദന ചെറുതല്ലെന്ന് അക്കാദമിയുടെ തലപ്പത്തിരിക്കുന്നവര്‍ മനസ്സിലാക്കണം. നോവല്‍ ആദ്യം പ്രസിദ്ധീകരിച്ച മാതൃഭൂമി മാപ്പു പറഞ്ഞതും ഈ ഘട്ടത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.. പിണറായി സര്‍ക്കാരിന്റെ മീശ പിരിച്ചുള്ള വെല്ലുവിളി വിശ്വാസികള്‍ മാത്രമല്ല , കേരളത്തിന്റെ പൊതു സമൂഹമൊട്ടാകെ കണ്ണുതുറന്ന് കാണുന്നുണ്ടെന്ന് മറക്കേണ്ടന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: