തിരുവനന്തപുരം: ജീവിതസായാഹ്നം ഏറ്റവും സന്തോഷകരമായി ജീവിക്കേണ്ട കാലയളവാണ്. എന്നാല്‍ ഉത്തരവാദിത്തങ്ങള്‍ തീര്‍ത്ത് വിശ്രമജീവിതം നയിക്കുമ്പോള്‍ പലരും വീട്ടില്‍ ഒറ്റപ്പെട്ടു പോകുന്നു .അവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വവും മാനസിക ഉല്ലാസവും ലക്ഷ്യമിട്ട് ചാലക്കുടിപ്പുഴയുടെ തീരത്ത് തറവാട് ഒരുങ്ങി. പ്രവാസികള്‍ കാരണവന്മാരും തറവാട്ടമ്മയും പടുത്തുയര്‍ത്തിയ റിട്ടയര്‍മെന്റ് ഹോംസ്. വിജയദശമി നാളില്‍ ഉദ്ഘാടനം നടക്കുന്നതോടെ തറവാടിന്റെ വാതിലുകള്‍ താമസക്കാര്‍ക്കായി മലര്‍ക്കെ തുറക്കും.
കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് കിലോമീറ്ററുകള്‍ മാത്രം അകലെ മേലൂര്‍ എന്ന സുന്ദരമായ ഗ്രാമത്തിലാണ് തറവാട് റിട്ടയര്‍മെന്റ് ഹോംസ് . പഴമയുടെ ഓര്‍മ്മകള്‍ അയവിറക്കി. പുതുമയുടെ ഗന്ധം ആസ്വദിച്ച് , രസകരമായി ഒരല്ലലും ഇല്ലാതെ, കൊച്ചു കൊച്ചു സന്തോഷങ്ങളും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കുവാന്‍, സമപ്രായക്കാരോടൊത്ത് കളിച്ചും ചിരിച്ചും ഉല്ലസിച്ചും വായിച്ചും വിനോദയാത്രകള്‍ നടത്തിയും, സന്തോഷമായി സമാധാനമായി സ്വതന്ത്രമായി അഭിമാനത്തോടെ ജീവിക്കാന്‍ പറ്റിയ അപ്പാര്‍ട്ട്മെന്റ് കളാണ് തറവാട്ടിലുള്ളത്.
തറവാടിനോട് ചേര്‍ന്ന് തറവാട് ബിസിനസ്സ് സെന്ററും തറവാട് ഫാംസും ഉണ്ടായിരിക്കും. അവിടെയൊക്കെ നിങ്ങളുടെ താല്പര്യത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അനുസരിച്ചു വേണമെങ്കില്‍ ജോലി ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. . അവിടെ നിങ്ങള്‍ക്ക് ബോര് അടിക്കേണ്ടി വരില്ല. എല്ലാ കാര്യങ്ങളും ചെയ്തു തരാവാന്‍ പേഴ്സണല്‍ അസിസ്റ്റന്റ്സ് ഉണ്ടാകും .
ഏറ്റവും നല്ല രീതിയില്‍ ഉള്ള കോമണ്‍ കിച്ചന്, സമൃദ്ധമായ 4 നേരത്തെ ഭക്ഷണം , ലോണ്ട്രി സര്‍വീസ്, മെയിന്റനന്‍സ് എല്ലാം നോക്കുവാന്‍ ചുറുചുറുക്കുള്ള കുട്ടികള്‍ ഉണ്ടായിരിക്കും. കൂടുതലായി പരിചരണം വേണ്ടവര്‍ക്ക് അവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നല്ല രീതിയില്‍ അത് ചെയ്തു കൊടുക്കും. ആവശ്യമുള്ളപ്പോള്‍ മക്കള്‍ക്ക് ഒപ്പം വന്നു താമസിക്കുന്നതിനുള്ള സൗകര്യം. പേഴ്സണല്‍ അസിസ്റ്റന്‍സ് , ഫിസിഷ്യന്‍ ,ക്ലീനിങ് സര്‍വീസ് , യോഗ സെന്റര്‍ , ഫിറ്റ്നസ് സെന്റര്‍ ,മസാജ് സര്‍വീസ് , ബ്യൂട്ടീഷ്യന് ഇങ്ങനെയുള്ള സൗകര്യങ്ങളോടൊപ്പം കോഫി ഷോപ്പ്, സ്വിമ്മിംഗ് പൂള് , ഫിഷിങ് സ്പോട്സ്, ഹോം തിയേറ്റര്‍, വെജിറ്റബിള്‍ ഗാര്ഡന് അങ്ങനെ സമയം സന്തോഷകരമായി ആസ്വദിക്കാനുള്ള പലതും സജ്ജീകരിച്ചിട്ടുണ്ട്.
ആവശ്യാനുസരണം തറവാടിന്റെ വാഹനങ്ങളും െ്രെഡവറും ഉപയോഗിക്കാം.വീടിനു വെളിയില്‍ നമ്മള് ഇഷ്ടപ്പെടുന്ന നമ്മളെ ഇഷ്ടപ്പെടുന്ന ബാധ്യതകള്‍ ഇല്ലാത്ത ഉത്തരവാദിത്തങ്ങള്‍ ഇല്ലാത്ത സന്തോഷം നിറഞ്ഞ ഒരു സുന്ദര ഭവനം, അതായിരിക്കും തറവാട്.
ന്യൂയോര്‍ക്ക് നോര്‍ത്ത് വെല്‍ ഹെല്‍ത്തിലെ കാര്‍ഡിയോളജി അസിസ്റ്റ് പ്രൊഫസര്‍ ഡോ നിഷ പിളള, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മണികണ്ഠന് സി കെ,ന്യൂജഴ്സി കാഡിസ്റ്റ ഫാര്മസിക്യൂട്ടല്സ് സ്ഥാപകന്‍ റാം പോറ്റി, സ്വിസ്റ്റര്‍ലാന്‍ഡ് സൂറിച്ച് സര്‍വകലാശാലയിലെ മെഡിക്കല്‍ ഫാക്കല്‍ട്ടി ഡോ. പി എന്‍ രാമചന്ദ്രന് നായര്‍, യുഎഇയിടെ മിഡില്‍ ഈസ്റ്റ് ലൂബ്രിക്കന്റ്സ് ജനറല്‍ മാനേജര്‍ വേണു നായര്‍, മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം ഗോപിനാഥ് പ്രാക്കുളം എന്നിവരാണ് ഡയറക്ടര്‍മാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: